News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Jun 11, 2020

സൗദി ജയിലില്‍ എത്തി പിതാവിനെ കണ്ട് മടങ്ങിയ സക്കീര്‍ ലോകത്തോട് വിടപറഞ്ഞു ഖുര്‍ആന്‍ പഠനം പൂര്‍ത്തിയാക്കാനാവാതെ

featured image

സൗദി: സൗദിയിലെ ജിസാനില്‍ ജയിലില്‍ കഴിഞ്ഞിരുന്ന പിതാവിനെ നേരില്‍ കാണാന്‍ ഒരു ബാലനെത്തി, കഴിഞ്ഞ ജനുവരിയില്‍. അതിനൊപ്പം തന്റെ ഉംറ തീര്‍ഥാടനം നിര്‍വഹിക്കുകയും ചെയ്ത് അവന്‍ നാട്ടിലേക്ക് മടങ്ങി. ആ കുഞ്ഞു ശരീരത്തില്‍ അന്ന് അവനെ കാര്‍ന്നു തിന്നുന്ന ഒരു രോഗവുമുണ്ടായിരുന്നു, അര്‍ബുദം. ഒടുവില്‍ സക്കീര്‍ ഹുസൈന്‍ എന്ന 14കാരന്‍ മരണത്തിന് കീഴടങ്ങി. സൗദിയിലെ ജിസാനില്‍ ജയിലില്‍ കഴിഞ്ഞിരുന്ന പിതാവിനെ നേരില്‍ കാണാന്‍ 9 വര്‍ഷത്തിന് ശേഷം സൗദിയിലെത്തി തന്റെ ആഗ്രഹം പൂര്‍ത്തീകരിക്കുകയും ഉംറ തീര്‍ഥാടനം നിര്‍വഹിക്കുകയും ചെയ്ത സക്കീര്‍ പൂര്‍ത്തിയാക്കാതെ പോയത് ഒരേയൊരു ആഗ്രഹം കൂടി, ഖുര്‍ആന്‍ മുഴുവനായും മനഃപാഠമാക്കണമെന്നത്. ഉദാരമതികളുടെ സഹകരണത്തോടെ ഉംറ നിര്‍വഹിക്കാനെത്തിയ അര്‍ബുദ രോഗിയായ സക്കീറിന് സാമൂഹിക പ്രവര്‍ത്തകരാണ് തടവില്‍ കഴിയുന്ന തന്റെ പിതാവിനെ കാണാനുള്ള അവസരമൊരുക്കിയത്. പിന്നീട് പിതാവ് സൈദ് സലീം ജയില്‍ മോചിതനായി നാട്ടിലെത്തി. ഖുര്‍ആന്‍ മനഃപാഠമാക്കുന്നതിന് പാടന്തറ മര്‍കസ് ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജില്‍ പഠിച്ച് കൊണ്ടിരിക്കെയാണ് അര്‍ബുദം പിടിപെടുന്നത്. മാതാവ് സഫിയ, പിതാമഹന്‍ മുഹമ്മദലി ഹാജി, പിതൃ സഹോദരന്‍ ഷിഹാബ് എന്നിവരും അന്നത്തെ സന്ദര്‍ശനത്തില്‍ സക്കീറിനൊപ്പമുണ്ടായിരുന്നു. Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages