News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Jun 11, 2020

ശബരിമല ഉത്സവം നടത്താന്‍ ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരുന്നതായി തന്ത്രി

featured image

സന്നിധാനം: ശബരിമല ഉത്സവം നടത്താന്‍ ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരുന്നതായി തന്ത്രി മഹേഷ് മോഹനര്. ലോക്ക്ഡൗണില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് നല്‍കിയതോടെ ആരാധനാലയങ്ങള്‍ തുറക്കാമെന്ന് നിര്‍ദ്ദേശം വന്നപ്പോള്‍ ദേവസ്വം ബോര്‍ഡ് ഇക്കാര്യം അറിയിച്ചിരുന്നു. ക്ഷേത്രം തുറക്കുന്നത് നിര്‍ബന്ധമാണെന്ന് വിചാരിച്ചുവെന്നും എട്ടാം തീയതിക്ക് ശേഷമാണ് നിര്‍ബന്ധമല്ലെന്ന് അറിഞ്ഞതെന്നും മഹേഷ് മോഹനര് പറഞ്ഞു. ശബരിമലയില്‍ ഉത്സവം നടത്താന്‍ ദേവസ്വം ബോര്‍ഡ് ഏകപക്ഷീയമായി തീരുമാനമെടുത്തതല്ല. താന്‍ കൂടി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഉത്സവം നടത്താന്‍ തീയതി നിശ്ചയിച്ചത്. ജൂണില്‍ ഉത്സവം നടത്താമെന്ന് ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരുന്നതായും തന്ത്രി പറഞ്ഞു. എന്നാല്‍ സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ദേവസ്വം കമ്മീഷണര്‍ക്ക് കത്ത് നല്‍കിയത്. എല്ലാവരുടെയും ആരോഗ്യം കണക്കിലെടുത്താണ് ഭക്തരുടെ പ്രവേശനവും ഉത്സവവും മാറ്റിവയ്ക്കുന്നതാണ് നല്ലതെന്ന് അഭിപ്രായപ്പെട്ടതെന്നും തന്ത്രി പറഞ്ഞു. മഹാരാമാരിയുടെ പശ്ചാത്തലത്തില്‍ ഉത്സവം മാറ്റിവയ്ക്കുന്നത് കൊണ്ട് പ്രശ്‌നങ്ങളില്ല. ഇത് സംബന്ധിച്ച് ദേവസ്വം ബോര്‍ഡും തന്ത്രിയുമായി യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും മഹേഷ് മോഹനര് പറഞ്ഞു. ഭക്തര്‍ക്ക് വിരുദ്ധമായി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചില്ല. രോഗവ്യാപനം ഉണ്ടാകുമെന്ന് പറഞ്ഞപ്പോള്‍ അത് കേള്‍ക്കാനാണ് സര്‍ക്കാര്‍ തയ്യാറായത്. ഉത്സവം മാറ്റിവയ്ക്കണമെന്ന് തന്റെ മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടായിട്ടില്ലെന്നും തന്ത്രി പറഞ്ഞു. തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും കൂറോ ചായ്‌വോ ഇല്ല. ഭക്തരുടെ ആരോഗത്തിനാണ് പ്രാധാന്യം നല്‍കിയത്. തന്ത്രി ആവശ്യപ്പെട്ടത് പ്രകാരം ശബരിമലയില്‍ മാസപൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages