News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Jun 11, 2020

സാംപിള്‍ മാറി, 'വിലക്കില്‍' നാലു വര്‍ഷവും നഷ്ടമായി: ഇന്ത്യന്‍ താരം സഞ്ജിത ചാനു ഉത്തേജകം ഉപയോഗിച്ചിട്ടില്ലെന്ന് തെളിഞ്ഞു

featured image

ന്യൂഡല്‍ഹി: നാലു വര്‍ഷത്തെ വിലക്കിനൊടുവില്‍ ഇന്ത്യന്‍ താരം കെ. സഞ്ജിത ചാനു ഉത്തേജകം ഉപയോഗിച്ചിട്ടില്ലെന്ന് തെളിഞ്ഞു. രാജ്യാന്തര വെയ്റ്റ് ലിഫ്റ്റിങ് ഫെഡറേഷന്‍(ഐഡബ്ല്യുഎഫ്) ആണ് സാംപിള്‍ മാറിയത് തുടര്‍ന്ന് സംഭവിച്ച പിഴവാണെന്ന് ഒടുവില്‍ വെളിപ്പെടുത്തിയത്. ഇതോടെ ഭാരോദ്വഹന താരമായ മണിപ്പൂരുകാരിയുടെ നാലു വര്‍ഷം നീണ്ട കരിയറാണ് നഷ്ടമായത്. ചാനുവിന്റെ വിലക്ക് പൂര്‍ണമായും പിന്‍വലിക്കുന്നതായും ഐഡബ്ല്യൂഎഫ് വ്യക്തമാക്കിയിരുന്നു. ഇ-മെയില്‍ വഴിയാണ് ചാനുവിനെ കുറ്റവിമുക്തയാക്കുന്നതായി അറിയിപ്പ് എത്തിയത്. രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജന്‍സിയായ വാഡയുടെ നിര്‍ദേശമനുസരിച്ചാണ് നടപടി. 2017 ലാണ് താരത്തെ ഉത്തേജകം ഉപയോഗിച്ചുവെന്ന് കണ്ടെത്തലില്‍ വിലക്കിയത്. കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ ഇന്ത്യയ്ക്കായി രണ്ടു വട്ടം സ്വര്‍ണം നേടിയ താരം 53 കിലോഗ്രാം വിഭാഗത്തില്‍ കോമണ്‍വെല്‍ത്ത് സ്‌നാച്ച് റെക്കോര്‍ഡും കുറിച്ചിരുന്നു. 2018 മെയ് 15 നാണ് ചാനുവിന് ആദ്യ വിലക്ക് വീണത്. ചാനുവിന്റെ സാംപിള്‍ പരിശോധിച്ച യുഎസിലെ സോള്‍ട്ട് ലേക്ക് സിറ്റിയിലെ ലാബിന്റെ അംഗീകാരം അടുത്തിടെ റദ്ദാക്കിയിരുന്നു. എന്നാല്‍ തന്റെ അവസര നഷ്ടത്തിനും മനപ്രയാസം ഉണ്ടാക്കിയതിനും ഐഡബ്ല്യൂഎഫ് മാപ്പ് പറയുകയും നഷ്ടപരിഹാരം വേണമെന്നും താരം ആവശ്യം ഉയര്‍ത്തിക്കഴിഞ്ഞു. Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages