News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Jun 11, 2020

കൊല്ലത്ത് കശുവണ്ടി ഫാക്ടറി ഉടമ ജീവനൊടുക്കി; മരിച്ചത് ബാങ്കില്‍ നിന്ന് ജപ്തി ഭീഷണി നേരിട്ട വ്യവസായി

featured image

കൊല്ലം: കൊല്ലത്ത് കശുവണ്ടി ഫാക്ടറി ഉടമ ജീവനൊടുക്കിയ നിലയില്‍. കൊല്ലം നല്ലിലയില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മ്മല മാതാ ഫാക്ടറി ഉടമ പണ്ടാരവിള വീട്, സൈമന്‍ മത്തായി (40) ആണ് മരിച്ചത്. . വ്യവസായം നഷ്ടത്തിലായതോടെ ഫാക്ടറി പൂട്ടിയിരുന്നു. വിവിധ ബാങ്കുകളില്‍ നിന്നായി നാലു കോടിയോളം രൂപയുടെ ബാധ്യതയും ഫാക്ടറി ജപ്തി ചെയ്യുമെന്ന് ബാങ്കുകളുടെ ഭീഷണി കൂടി വന്നതോടെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. സൈമന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരമ്പരാഗതമായി കശുവണ്ടി വ്യവസായം നടത്തി വന്നിരുന്നവരാണ് സൈമണും പിതാവ് മാത്യൂവും. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകളില്‍ നിന്നും സര്‍ഫാസി നിയമപ്രകാരം ജപ്തി നടപടി സ്വീകരിച്ചു. ഇത് ഒഴിവാക്കാന്‍ സൈമണ്‍ ഏറെനാള്‍ നിയമപോരാട്ടവും നടത്തിയിരുന്നു. എത്രയും വേഗം സെറ്റില്‍ ചെയ്തില്ലെങ്കില്‍ കിടപ്പാടം അടക്കമുള്ള ആസ്തികള്‍ ജപ്തി ചെയ്യുമെന്ന് ബാങ്ക് മുന്നറിയിപ്പ് നല്‍കിയതോടെയാണ് സൈമണ്‍ ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കൊല്ലം ജില്ലയില്‍ ഇതിനകം നാല് വ്യവസായികള്‍ ഇത്തരത്തില്‍ ജീവനൊടുക്കിയിട്ടുണ്ടെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞൂ. വ്യവസായികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും എം.പി ആവശ്യപ്പെട്ടു. Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages