News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Jun 3, 2020

തന്റെ പേര് ടാറ്റൂ ചെയ്ത കൈകള്‍ വെട്ടിമാറ്റി, തലയറുത്തു; യുവതിയെ കൊന്ന് തള്ളിയത് കാമുകന്‍

featured image

ലഖ്‌നൗ:  ഉത്തര്‍പ്രദേശില്‍ കാമുകിയെ കൊലപ്പെടുത്തി തലയും കൈകളും വെട്ടിമാറ്റി മൃതദേഹം ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മീററ്റ് ലോഹിയ സ്വദേശി ഷാക്കിബിനെയാണ് അറസ്റ്റ് ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷം തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മീററ്റ് പോലീസ് മുഖ്യപ്രതിയെയും സഹായികളെയും പിടികൂടിയത്. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാന്‍പോലും മാസങ്ങള്‍ വേണ്ടിവന്ന അന്വേഷണത്തില്‍ പ്രതികളെ പിടികൂടിയത് പോലീസിന് നേട്ടമായി. അതിനിടെ, പ്രതി പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചത് വെടിവെപ്പില്‍ കലാശിച്ചു. പോലീസുകാരന്റെ തോക്ക് തട്ടിയെടുത്ത് വെടിയുതിര്‍ത്ത ഇയാളെ കാലില്‍ വെടിവെച്ച് വീഴ്ത്തിയാണ് പോലീസ് കീഴ്‌പ്പെടുത്തിയത്.  2019 ജൂണ്‍ 14 നാണ് മീററ്റിലെ ലോഹിയ ഗ്രാമത്തില്‍ തലയും കൈകളും വെട്ടിമാറ്റിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കൊല്ലപ്പെട്ട യുവതി ആരെന്ന് മാത്രം കണ്ടെത്താനായിരുന്നില്ല. തലയും കൈകളുമില്ലാത്ത മൃതദേഹം തിരിച്ചറിയുന്നതിന് പലരീതികളിലാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്. ഇതിനിടെ ഗ്രാമത്തിലെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തുമ്പ് ലഭിച്ചു.  ഗ്രാമത്തിലെ മൊബൈല്‍ ടവറിന് കീഴിലുള്ള മുഴുവന്‍ നമ്പറുകളും പരിശോധിക്കുന്നതിനിടെ ഉത്തര്‍പ്രദേശിന് പുറത്ത് ലുധിയാനയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു നമ്പര്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയുന്നതിന് സഹായകമായത്. ഇതിനിടെ, ഗ്രാമത്തിന് പുറത്ത് ജോലിചെയ്യുന്ന യുവാക്കളെയും പോലീസ് തിരിച്ചറിഞ്ഞു.  ലുധിയാനയില്‍ വിശദമായ അന്വേഷണം നടത്തിയ പോലീസ് സംഘത്തിന് യുവതിയുടെ കുടുംബത്തെ കണ്ടെത്താനായി. 2019 മെയ് മാസത്തില്‍ 19 വയസ്സുകാരിയായ മകള്‍ സ്വര്‍ണാഭരണങ്ങളുമായി വീട് വിട്ടിറങ്ങിയെന്നായിരുന്നു ഇവരുടെ മൊഴി. അമന്‍ എന്ന കാമുകനുമായാണ് മകള്‍ ഒളിച്ചോടിയതെന്നും ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍ അമന്‍ എന്ന പേരില്‍ യുവതിയുമായി അടുപ്പം സ്ഥാപിച്ചത് ലോഹിയ സ്വദേശി ഷാക്കിബ് ആണെന്ന് പോലീസിന് പിടികിട്ടി. ലുധിയാനയില്‍ തന്നെയാണ് ഇയാള്‍ ജോലിചെയ്തിരുന്നതെന്ന വിവരവും അന്വേഷണത്തിന് വേഗതകൂട്ടി. ഇതിനുപിന്നാലെയാണ് പോലീസ് സംഘം പ്രതിയെ പിടികൂടിയത്.  2019 മെയ് മാസത്തില്‍ യുവതിയുമായി ഒളിച്ചോടിയ ഷാക്കിബ് ദൗരാലയില്‍ വാടകയ്ക്കാണ് താമസിച്ചിരുന്നത്. എന്നാല്‍ ഷാക്കിബിന്റെ യഥാര്‍ഥ പേരും പശ്ചാത്തലവുമെല്ലാം അറിഞ്ഞതോടെ ഒരുമിച്ച് താമസിച്ചിരുന്ന ഇവര്‍ തമ്മില്‍ വഴക്കായി. കഴിഞ്ഞവര്‍ഷത്തെ ഈദ് ആഘോഷത്തിനിടെയാണ് ഷാക്കിബ് യുവതിയെ കൊലപ്പെടുത്തിയത്. ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് തലയും കൈകളും അറുത്തുമാറ്റി. കൈകളില്‍ ഷാക്കിബിന്റെ പേരുള്ള ടാറ്റൂ ഉണ്ടായിരുന്നു. ഇതാണ് കൈകള്‍ മുറിച്ചുമാറ്റാന്‍ കാരണമായത്.  സംഭവത്തില്‍ ഷാക്കിബിന്റെ കുടുംബത്തിനും പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. അതിനാല്‍തന്നെ ഷാക്കിബിനെ കൂടാതെ അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിനിടെ, വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ ഷാക്കിബ് പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. പോലീസുകാരന്റെ കൈയില്‍നിന്ന് തോക്ക് തട്ടിയെടുത്ത് വെടിയുതിര്‍ത്താണ് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. തുടര്‍ന്ന് കാലില്‍ വെടിവെച്ചാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്.  Content Highlights: man killed woman and severed head and hands 

No comments:

Post a Comment

Post Top Ad

Your Ad Spot

Pages