News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Jun 9, 2020

മൂവാറ്റുപുഴയില്‍ യുവാവിന്‍റെ കൈവെട്ടിയ സംഭവം; മുഖ്യപ്രതി ബേസില്‍ എല്‍ദോസ് പിടിയില്‍

featured image

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ യുവാവിന്റെ കൈ വെട്ടിയ കേസിലെ മുഖ്യപ്രതി ബേസില്‍ എല്‍ദോസിനെ പോലീസ് പിടികൂടി. മൂവാറ്റുപുഴയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷനിലെത്തിച്ചു.  സഹോദരിയെ പ്രണയിച്ചുവെന്ന കാരണത്തിലാണ് സുഹൃത്തായ അഖില്‍ ശിവനെ പ്രതിയും സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമിച്ചത്. കേസിലെ രണ്ടാംപ്രതിയായ കോതമംഗലം സ്വദേശിയായ 17 വയസ്സുകാരനെ പോലീസ് സംഘം ഞായറാഴ്ച രാത്രിയോടെ കസ്റ്റഡിയിലെടുത്തിരുന്നു. ഈ 17 വയസ്സുകാരനൊപ്പമാണ് ബേസില്‍ എല്‍ദോസ് അഖിലിനെ ആക്രമിക്കാനായി മൂവാറ്റുപുഴ ഹോളിമാഗി പള്ളി സെമിത്തേരിക്ക് മുന്നില്‍ ബൈക്കിലെത്തിയത്. പിടിയിലായ രണ്ടാംപ്രതിയാണ് ബൈക്ക് ഓടിച്ചിരുന്നത്. സുഹൃത്തിനൊപ്പം മുഖാവരണം വാങ്ങാനെത്തിയ അഖിലിനെ കടയില്‍നിന്ന് വിളിച്ചിറക്കി ബേസില്‍ അക്രമിച്ചത്. വടിവാള്‍ കൊണ്ട് വലത് കൈയ്ക്കാണ് വെട്ടിയത്. വലത് കൈക്കുഴയ്ക്കു മുകളിലെ മണിബന്ധം വെട്ടേറ്റ് മുറിഞ്ഞു തൂങ്ങി. ആക്രമണത്തിനു ശേഷം ബേസില്‍ എല്‍ദോസും രണ്ടാം പ്രതിയായ സുഹൃത്തും  ബൈക്കില്‍ തന്നെ കടന്നുകളയുകയായിരുന്നു. Content Highlights: Honour killing attempt in Muvattupuzha

No comments:

Post a Comment

Post Top Ad

Your Ad Spot

Pages