News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Jun 11, 2020

മുതിര്‍ന്ന ആര്‍.എസ്.എസ് പ്രചാരകന്‍ ആര്‍. വേണുഗോപാല്‍ അന്തരിച്ചു

featured image

കൊച്ചി: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ ആര്‍ വേണുഗോപാല്‍ (96) അന്തരിച്ചു. കൊച്ചിയിലെ മാധവ നിവാസിലായിരുന്നു അന്ത്യം. ബിഎംഎസ് മുന്‍ അഖിലേന്ത്യ വര്‍ക്കിങ് പ്രസിഡന്റ്, കേസരിയുടെ മുഖ്യ പത്രാധിപര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് പച്ചാളം ശ്മശാനത്തില്‍ നടക്കും.  കൊല്ലങ്കോട് രാവുണ്യാരത്ത് തറവാട്ടില്‍ നാണിക്കുട്ടിയമ്മയുടെയും നിലമ്പൂര്‍ കോവിലകത്ത് കൊച്ചുണ്ണി തിരുമുല്‍പ്പാടിന്റെയും മകനായി 1925ലാണ് ആര്‍ വേണുഗോപാലിന്റെ ജനനം. പാലക്കാട് വിക്ടോറിയ കോളേജ്, ബനാറസ് സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. വിദ്യാര്‍ഥിയായിരിക്കെ ദത്തോപന്ത് ഠേംഗ്ഡിയുമായുള്ള അടുപ്പം ആര്‍എസ്എസിന്റെ പ്രവര്‍ത്തകനാക്കി. 1946ല്‍ സംഘപ്രചാരകനായി. 1965ല്‍ പി പരമേശ്വരന്റെ സഹായിയായി ഭാരതീയ ജനസംഘത്തിന്റെ ചുമതല ഏറ്റെടുത്തു. 1967ല്‍ ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ സംഘടനാ സെക്രട്ടറിയായി ചുമതലയേറ്റു. ബിഎംഎസ് സംസ്ഥാന ജനറര്‍ സെക്രട്ടറിയായും ദേശീയ സംഘടനാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. content highlights: R Venugopal Passed Away

No comments:

Post a Comment

Post Top Ad

Your Ad Spot

Pages