News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Jun 11, 2020

ആരാധനാലയങ്ങളും മാളുകളും തുറക്കുന്നത് കോവിഡ് രോഗികളുടെ എണ്ണം കൂട്ടും, വിദഗ്ധസംഘം മുന്നറിയിപ്പ് നല്‍കിയിട്ടും കേട്ട ഭാവം നടിക്കാതെ സര്‍ക്കാര്‍

featured image

തിരുവനന്തപുരം: ഈ സാഹചര്യത്തില്‍ ആരാധനാലയങ്ങളും മാളുകളും തുറക്കുന്നത് കോവിഡ് രോഗികളുടെ എണ്ണം കൂട്ടുമെന്ന് മുന്നറിയിപ്പ് നല്‍കി മെഡിക്കല്‍ വിദഗ്ധ സംഘം. ഇവരുടെ മുന്നറിയിപ്പ് മറികടന്നാണ് ഇപ്പോള്‍ മാളുകളും ആരാധനാലയങ്ങളും തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചാം തീയതി മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യമന്ത്രി കെകെ ശൈലജയുടെയും സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ സമിതി ചെയര്‍മാന്‍ ബി ഇക്ബാലാണ് ഇക്കാര്യം അറിയിച്ചത്. അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ കേരളത്തിലെ ആരോഗ്യമേഖല സമ്മര്‍ദത്തിലാകുകയും നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കാര്യത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ അഭിപ്രായം ശരിയാണെന്നും യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ആരാധനാലയങ്ങളും മാളുകളും തുറക്കാമെന്ന കേന്ദ്ര നിര്‍ദേശം നടപ്പാക്കുമെന്ന് യോഗത്തിനു ശേഷം മുഖ്യമന്ത്രി പ്രഖ്യാപിക്കുകയായിരുന്നു.

The post ആരാധനാലയങ്ങളും മാളുകളും തുറക്കുന്നത് കോവിഡ് രോഗികളുടെ എണ്ണം കൂട്ടും, വിദഗ്ധസംഘം മുന്നറിയിപ്പ് നല്‍കിയിട്ടും കേട്ട ഭാവം നടിക്കാതെ സര്‍ക്കാര്‍ appeared first on Pravasishabdam.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages