News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Jun 11, 2020

വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി കേന്ദ്ര മന്ത്രാലയങ്ങള്‍

featured image

ദില്ലി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കണമെന്ന് വിവിധ കേന്ദ്ര മന്ത്രാലയങ്ങള്‍ ആവശ്യപ്പെട്ടു. കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം വിളിച്ച് ചേര്‍ത്ത മന്ത്രാലയങ്ങളുടെ യോഗത്തിലാണ് ഈ ആവശ്യം അവതരിപ്പിച്ചത്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു ആവശ്യം വിവിധ കേന്ദ്ര മന്ത്രാലയങ്ങള്‍ മുന്‍പോട്ട് വച്ചത്. ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ മാത്രം ഓഫീസില്‍ എത്തുന്ന രീതിയിലുള്ള ക്രമീകരണം വരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് ലോക്ഡൗണില്‍ ഇളവുകള്‍ വന്നതിന് പിന്നാലെ കൂടുതല്‍ പേര്‍ക്ക് രോഗം ബാധിക്കുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 357 പേരാണ് മരിച്ചത്. ഇതാദ്യമായാണ് 24 മണിക്കൂറിനിടയിലെ കോവിഡ് മരണസംഖ്യ 300 കടക്കുന്നത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 8102 ആയി ഉയര്‍ന്നു. ഇന്ന് രാവിലെ എട്ട് മണി വരെയുള്ള 24 മണിക്കൂറില്‍ 9996 കോവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കോവിഡ് കേസുകള്‍ 2,86,579 ആയി രാജ്യത്ത് ഉയര്‍ന്നു. Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages