News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Jun 11, 2020

ക്രിസ്‌റ്റ്യാനോ യുവന്റസ്‌ വിടുന്നു

featured image

ടൂറിന്‍: പോര്‍ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ ഫുട്‌ബോള്‍ ക്ലബ്‌ യുവന്റസിനോടു വിട പറയുന്നു. സീസണ്‍ അവസാനിക്കുന്നതോടെ ക്രിസ്‌റ്റ്യാനോ ക്ലബ്‌ വിടുമെന്നാണു സൂചന. 2018 ല്‍ സ്‌പാനിഷ്‌ ക്ലബ്‌ റയാല്‍ മാഡ്രിഡില്‍ നിന്നാണു സൂപ്പര്‍ താരം യുവന്റസിലെത്തിയത്‌. ഇറ്റാലിയന്‍ ക്ലബിനു വേണ്ടി 75 മത്സരങ്ങളിലായി 53 ഗോളുകളടിച്ചു. റേഡിയോ റൊസോനേരയാണു ക്രിസ്‌റ്റ്യാനോ ക്ലബ്‌ വിടുകയാണെന്ന വാര്‍ത്ത പുറത്തുവിട്ടത്‌. കഴിഞ്ഞ സീസണില്‍ യുവന്റസിനെ ഇറ്റാലിയന്‍ സീരി എ ചാമ്പ്യന്മാരാക്കാന്‍ ക്രിസ്‌റ്റ്യാനോയ്‌ക്ക് കഴിഞ്ഞു. ചാമ്പ്യന്‍സ്‌ ലീഗില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. സീരി എ യില്‍ മികവുറ്റ പ്രകടനം നടത്തുമ്പോഴും മറ്റു ടൂര്‍ണമെന്റുകളില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാനായിട്ടില്ല. 2022 ജൂണ്‍ വരെയാണു ക്രിസ്‌റ്റ്യാനോയും യുവന്റസും തമ്മിലുള്ള കരാര്‍. പഴയ ക്ലബുകളായ റയാല്‍ മാഡ്രിഡും മാഞ്ചസ്‌റ്റര്‍ യുണൈറ്റഡും ക്രിസ്‌റ്റ്യാനോയെ സ്വന്തമാക്കാന്‍ ശ്രമം തുടങ്ങി. ഫ്രഞ്ച്‌ ചാമ്പ്യന്മാരായ പാരീസ്‌ സെയിന്റ്‌ ജെര്‍മെയ്‌നും സൂപ്പര്‍ താരത്തെ നോട്ടമുണ്ട്‌. ചാമ്പ്യന്‍സ്‌ ലീഗ്‌ കിരീടം ലക്ഷ്യമിട്ടാണ്‌ റയാലില്‍നിന്നു യുവന്റസ്‌ താരത്തെക്ല ബ്ബിലെത്തിച്ചത്‌. റയാലിനായി 438 മത്സരങ്ങളില്‍നിന്നു 450 ഗോളുകളടിച്ച ക്രിസ്‌റ്റ്യാനോ അതേ പ്രകടനം ആവര്‍ത്തിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബ്‌ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡില്‍നിന്നു 2009 ലാണു ക്രിസ്‌റ്റ്യാനോ റയാലിലേക്കു ചേക്കേറിയത്‌. മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിനു വേണ്ടി 118 ഗോളുകളുമടിച്ചു. കരിയറില്‍ ആദ്യം കളിച്ച സ്‌പോര്‍ട്ടിങ്‌ ലിസ്‌ബണിനു വേണ്ടി അദ്ദേഹം അഞ്ചു ഗോളുകളടിച്ചു. പി.എസ്‌.ജി. തുടങ്ങിയ വമ്പന്‍ ക്ലബുകള്‍ക്കു മാത്രമേ കോടികള്‍ മുടക്കി സൂപ്പര്‍ താരത്തെ സ്വന്തമാക്കാന്‍ കഴിയു. 35 വയസുകാരനായ ക്രിസ്‌റ്റ്യാനോ റയാലിലേക്ക്‌ ഒരു മടക്കയാത്ര ആഗ്രഹിക്കുന്നില്ലെന്നാണ്‌ ഏജന്റുമാരുടെ ഭാഷ്യം. റയാലിന്റെ പ്രമുഖ എതിരാളി ബാഴ്‌സലോണയ്‌ക്ക് ലയണല്‍ മെസിയുടെ സാന്നിധ്യമുള്ളതിനാല്‍ ക്രിസ്‌റ്റ്യാനോയെ ആവശ്യമില്ല. യുണൈറ്റഡിന്റെ അയല്‍ക്കാരായ മാഞ്ചസ്‌റ്റര്‍ സിറ്റിക്കും താരത്തെ സ്വന്തമാക്കാന്‍ കരുത്തുണ്ട്‌. ക്രിസ്‌റ്റ്യാനോ ക്ലബ്‌ വിട്ടാലും ഇല്ലെങ്കിലും യുവ താരം പൗലോ ഡിബാല യുവന്റസുമായുള്ള കരാര്‍ പുതുക്കാനുള്ള തയാറെടുപ്പിലാണ്‌. 2022 വരെ ഡിബാലയ്‌ക്ക് യുവന്റസുമായി കരാറുണ്ട്‌. ക്രിസ്‌റ്റ്യാനോക്ല ബ്‌ വിട്ടാല്‍ യുവന്റസിന്റെ പ്രധാന താരം അര്‍ജന്റീനക്കാരനായ ഡിബാലയാകും. കഴിഞ്ഞയാഴ്‌ചയാണു ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ഇടംപിടിച്ചത്‌. പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണം ഫോബ്‌സ് പ്രസിദ്ധീകരിച്ച പട്ടിക പ്രകാരമാണു ക്രിസ്‌റ്റ്യാനോ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ഇടംപിടിച്ചത്‌. ശതകോടീശ്വരനാകുന്ന ആദ്യ ഫുട്‌ബോള്‍ താരമാണ്‌. 105 ദശലക്ഷം ഡോളറാണ്‌ (ഏകദേശം 8000 കോടി രൂപ) കഴിഞ്ഞ വര്‍ഷത്തെ ക്രിസ്‌റ്റ്യാനോയുടെ ആകെ വരുമാനം. ഗോള്‍ഫ്‌ ഇതിഹാസം ടൈഗര്‍ വുഡ്‌സ്, ബോക്‌സിങ്‌ താരം ഫ്‌ളോയിഡ്‌ മേവെതര്‍ എന്നിവര്‍ക്കു ശേഷം ശതകോടീശ്വരനാകുന്ന കായിക താരമാണു ക്രിസ്‌റ്റ്യാനോ. Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages