News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Jun 11, 2020

ടി.പി. വധക്കേസില്‍ ശിക്ഷിക്കപ്പെട്ട സി.പി.എം നേതാവ് പി.കെ. കുഞ്ഞനന്തന്‍ അന്തരിച്ചു

featured image

തിരുവനന്തപുരം: മുതിർന്ന സി.പി.ഐ (എം) നേതാവും പാനൂർ ഏരിയ കമ്മിറ്റിയംഗവുമായ പി.കെ. കുഞ്ഞനന്തൻ അന്തരിച്ചു. തിരുവനന്തപുരം മെഡി.കോളജിൽ രാത്രി ഒമ്പതോടെയായിരുന്നു അന്ത്യം. 73 വയസായിരുന്നു. കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി ചികിത്സയിലായിരുന്നു. ഭാര്യ- ശാന്ത, മക്കൾ- ഷബ്‌ന (അദ്ധ്യാപിക, കണ്ണങ്കോട് യു.പി സ്‌കൂൾ), ഷെറിൽ (ഖത്തർ), മരുമക്കൾ- മനോഹരൻ, നവ്യ. നാളെ രാവിലെ 8 മണി മുതൽ 9 മണി വരെ സി.പി.ഐ (എം) ഏരിയ കമ്മിറ്റി ഓഫീസായ രാജു മാസ്റ്റർ സ്മാരക മന്ദിരത്തിൽ പൊതുദർശനത്തിന് വെക്കും. 9.30 മുതൽ 11 മണി വരെ പാറാട് ടൗണിലും തുടർന്ന് 12 മണിക്ക് വീട്ടു വളപ്പിൽ സംസ്കരിക്കും. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന കുഞ്ഞനന്തന്‍ ചികിത്സാര്‍ത്ഥം ജാമ്യത്തിലായിരുന്നു. മൂന്ന് മാസത്തേക്കാണ് ഹൈക്കോടതി കുഞ്ഞനന്തന് ജാമ്യം അനുവദിച്ചിരുന്നത്. വിദഗ്ധ ചികിത്സ ആവശ്യമാണെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു് ജാമ്യം. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ 13-ാം പ്രതിയാണ് പി.കെ കുഞ്ഞനന്തന്‍. ടി.പി വധവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലാണ് പി.കെ കുഞ്ഞനന്തനെ വിചാരണക്കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവും 1 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ ടി.പി കേസ് പ്രതികള്‍ക്ക് ഇഷ്ടം പോലെ പരോള്‍ അനുവദിക്കപ്പെട്ടത് വിവാദമായിരുന്നു. അതില്‍ ഏറ്റവും അധികം പരോള്‍ ദിവസങ്ങള്‍ അനുവദിക്കപ്പെട്ടതും കുഞ്ഞനന്തനാണ്. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ജയിലിലെ ചികിത്സ ഫലപ്രദമാകുന്നില്ലെന്നും കുഞ്ഞനന്തന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2014 ജനുവരി 24 നാണ് ഗൂഢാലോചന കേസില്‍ പി.കെ കുഞ്ഞനന്തനെ വിചാരണക്കോടതി ശിക്ഷിച്ചത്. Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages