News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Jun 11, 2020

ശബരിമലയില്‍ തീര്‍ഥാടകരെ അനുവദിക്കരുത് -തന്ത്രി

featured image

തിരുവനന്തപുരം/പത്തനംതിട്ട: മിഥുനമാസ പൂജകള്‍ക്ക് നടതുറക്കുമ്പോള്‍ ശബരിമലയില്‍ തീര്‍ഥാടകരെ അനുവദിക്കരുതെന്നും ഉത്സവം മാറ്റിവെയ്ക്കണമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് തന്ത്രി കണ്ഠര് മഹേഷ് മോഹനര്. ഞായറാഴ്ച ക്ഷേത്രം തുറക്കാനിരിക്കെയാണ് തന്ത്രിയുടെ നിര്‍ദേശം. കോവിഡ് ഭീഷണി തുടരുന്നതിനാല്‍ തത്കാലം ഭക്തജനസാന്നിധ്യം ഒഴിവാക്കണമെന്ന് ദേവസ്വം കമ്മിഷണര്‍ക്കുള്ള കത്തില്‍ തന്ത്രി ആവശ്യപ്പെട്ടു. 19 -ന് തുടങ്ങുന്ന ഉത്സവത്തില്‍ ജനപങ്കാളിത്തം ഉണ്ടാകുമെന്നതിനാല്‍ ഉത്സവച്ചടങ്ങുകള്‍ മാറ്റിവെക്കണം. ഉത്സവം ചടങ്ങ് മാത്രമാക്കിയാലും പരികര്‍മികളും സഹായികളുമൊക്കെയായി കുറച്ചുപേര്‍ വേണ്ടിവരും. ഇവരിലാര്‍ക്കെങ്കിലും രോഗം സ്ഥിരീകരിച്ചാല്‍ എല്ലാവരും നിരീക്ഷണത്തിലാകും. മേല്‍ശാന്തിമാര്‍ മലയിറങ്ങാത്ത പുറപ്പെടാശാന്തിമാരാണെന്നതും ശ്രദ്ധിക്കേണ്ടതാണ്. ഉത്സവം നടത്തിക്കൂടേയെന്ന് ബോര്‍ഡ് ചോദിക്കുകയായിരുന്നു. ജൂണ്‍ 19-ന് നല്ല ദിവസമുണ്ടെന്ന് ബോര്‍ഡ് അറിയിച്ചു. രണ്ടാഴ്ചമുമ്പത്തെ സ്ഥിതിവെച്ചാണ് അന്ന് അനുകൂലമായി പ്രതികരിച്ചത്. സാഹചര്യം മാറിയാല്‍ പിന്മാറണമെന്ന് പ്രത്യേകം പറഞ്ഞിരുന്നു- തന്ത്രി പറഞ്ഞു. Content Highlights: Postpone festival, don’t let devotees inside temple; Sabarimala Thantri writes to TDB

No comments:

Post a Comment

Post Top Ad

Your Ad Spot

Pages