News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Jun 11, 2020

ജയമോഹന്‍ തമ്പിയുടെ മരണം കൊലപാതകം; മകന്‍ അറസ്‌റ്റില്‍ , ഒരുമിച്ചിരുന്നു മദ്യപിച്ചു; പണത്തിനുള്ള തര്‍ക്കം അച്‌ഛന്റെ ജീവനെടുത്തു

featured image

തിരുവനന്തപുരം : മുന്‍ ക്രിക്കറ്റ്‌ താരവും എസ്‌.ബി.ടി. റിട്ട. ഡെപ്യൂട്ടി ജനറല്‍ മാനേജരുമായ ജയമോഹന്‍ തമ്പിയുടെ (64) മരണം കൊലപാതകമാണെന്നു തെളിഞ്ഞു. മകന്‍ അശ്വിന്‍ (34) അറസ്‌റ്റില്‍. തലയ്‌ക്കേറ്റ ക്ഷതമാണു മരണകാരണമെന്നു പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണമാണ്‌ അശ്വിനിലെത്തിയതെന്ന്‌ സിറ്റി പോലീസ്‌ കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ അറിയിച്ചു. അച്‌ഛനും മകനും ഒരുമിച്ചു മദ്യപിച്ചശേഷം വീണ്ടും മദ്യപിക്കാനുള്ള പണത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ്‌ ജയമോഹന്‍തമ്പിയുടെ ജീവനെടുത്തതെന്നു പോലീസ്‌ പറഞ്ഞു. തിങ്കളാഴ്‌ചയാണ്‌ മണക്കാട്‌ മുക്കോലയ്‌ക്കല്‍ ദേവീക്ഷേത്രത്തിനു സമീപമുള്ള വീട്ടില്‍ ജയമോഹന്‍ തമ്പിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. ജയമോഹന്‍ തമ്പിയുടെ ഭാര്യ രണ്ടു വര്‍ഷം മുമ്പു മരിച്ചു. തുടര്‍ന്ന്‌ മകന്‍ അശ്വിനോടൊപ്പമായിരുന്നു താമസം. അച്‌ഛനും മകനും മദ്യപിച്ച്‌ നിരന്തരം വഴക്കിട്ടിരുന്നതായി അയല്‍വാസികള്‍ പോലീസിനെ അറിയിച്ചിരുന്നു. സംഭവത്തെക്കുറിച്ച്‌ പോലീസ്‌ പറയുന്നത്‌ ഇങ്ങനെ:- കഴിഞ്ഞ ശനിയാഴ്‌ച രാവിലെ ഇരുവരും ഒരുമിച്ചിരുന്നു മദ്യപിച്ചു. ജയമോഹന്‍ തമ്പിയുടെ എ.ടി.എം. കാര്‍ഡും പണവുമെല്ലാം മകന്റെ കൈവശമായിരുന്നു. വീണ്ടും മദ്യം വാങ്ങാനായി ജയമോഹന്‍ തമ്പി പണം ആവശ്യപ്പെട്ടതോടെ വാക്കുതര്‍ക്കമായി. അതിനിടെ അശ്വിന്‍ അച്‌ഛനെ സിറ്റൗട്ടിലെ ചുവരില്‍ ചേര്‍ത്തുപിടിച്ച്‌ മുഖത്തിടിച്ചു. ജയമോഹന്‍ തമ്പി നിലത്തുകിടക്കെത്തന്നെ അശ്വിന്‍ പുറത്തുപോയി രണ്ടു കുപ്പി മദ്യം വാങ്ങി തിരിച്ചെത്തി. മദ്യപാനം തുടരുകയും ചെയ്‌തു. അല്‍പ്പസമയത്തിനു ശേഷം അച്‌ഛനെ സിറ്റൗട്ടില്‍നിന്നു വലിച്ചിഴച്ച്‌ ഹാളില്‍ കൊണ്ടുവന്നിട്ടു. തിങ്കളാഴ്‌ച രാവിലെ ദുര്‍ഗന്ധം പരന്നതോടെ, ഇവരുടെ വീടിന്റെ മുകള്‍നിലയില്‍ വാടകയ്‌ക്കു താമസിക്കുന്നവര്‍ തെരഞ്ഞപ്പോഴാണു മൃതദേഹം കണ്ടെത്തിയത്‌. തുടര്‍ന്ന്‌ പോലീസിനെ വിവരമറിയിച്ചു. അച്‌ഛന്‍ കൂടുതല്‍ ഉറങ്ങുന്നതു പതിവായതിനാല്‍ സംശയം തോന്നിയില്ലെന്നാണ്‌ അശ്വിന്‍ ആദ്യം പോലീസിനോടു പറഞ്ഞത്‌. പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ പോലീസ്‌ അശ്വിന്റെ നീക്കങ്ങളില്‍ കണ്ണുവച്ചു. പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ ലഭിച്ചതിനു ശേഷം നടത്തിയ വിശദമായ ചോദ്യംചെയ്യലില്‍ അശ്വിന്‍ കുറ്റം സമ്മതിച്ചെന്നു കമ്മിഷണര്‍ പറഞ്ഞു. അശ്വിനെയും കൂട്ടി പോലീസ്‌ ഇന്നലെ വീട്ടില്‍ തെളിവെടുപ്പ്‌ നടത്തി. Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages