News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Jun 8, 2020

മദ്യലഹരിയില്‍ മര്‍ദനം; ഭാര്യ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി

featured image

ശ്രീകാര്യം(തിരുവനന്തപുരം): മദ്യലഹരിയില്‍ മര്‍ദിച്ചതിനെ തുടര്‍ന്ന് ഭാര്യ പോലീസില്‍ പരാതി നല്‍കിയ മനോവിഷമത്തില്‍ ഗൃഹനാഥന്‍ വീട്ടില്‍ തൂങ്ങിമരിച്ചു. ചെമ്പഴന്തി ആഹ്‌ളാദപുരം രജു ഭവനില്‍ ജെ.എസ്.രജുകുമാര്‍(38) ആണ് മരിച്ചത്. മദ്യലഹരിയില്‍ ശനിയാഴ്ച വൈകുന്നേരം മകളുടെ ഓണ്‍ലൈന്‍ പഠനത്തിന് ഉപയോഗിച്ചിരുന്ന ഫോണെടുത്ത് കിണറ്റില്‍ ഇട്ടശേഷം അമ്മയെയും എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മകളെയും മര്‍ദിച്ചിരുന്നു. തുടര്‍ന്നുള്ള മര്‍ദനം ഭയന്ന് വീടുവിട്ടിറങ്ങിയ ഇവര്‍ കാര്യവട്ടത്തെ ഒരു അഭയകേന്ദ്രത്തില്‍ രാത്രി കഴിച്ചുകൂട്ടി. ഞായറാഴ്ച രാവിലെ കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെത്തി ഭാര്യ പരാതി നല്‍കി. ഇതേത്തുടര്‍ന്നാണ് സ്റ്റേഷനിലേക്കു വരാന്‍ സി.ഐ. ഫോണിലൂടെ ഇയാളോട് ആവശ്യപ്പെട്ടു. അല്പസമയത്തിനു ശേഷം സി.ഐ.യെ ഫോണില്‍ തിരിച്ചുവിളിച്ച രജുകുമാര്‍, താന്‍ അങ്ങോട്ടു വരുന്നില്ലെന്നും തൂങ്ങിമരിക്കാന്‍ പോവുകയാണെന്നും അറിയിച്ചു. ഉടനെ സി.ഐ. പോലീസ് സംഘത്തോടൊപ്പം വീട്ടിലെത്തുമ്പോള്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് കണ്ടത്. ഇയാളെ പോലീസ് വാഹനത്തില്‍ത്തന്നെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. അമ്മ: ശ്രീദേവി. ഭാര്യ: വിനിമോള്‍. മകള്‍: അനൂജ.   (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)   Content Highlights: wife filed domestic violence complaint, husband commits suicide in trivandrum 

No comments:

Post a Comment

Post Top Ad

Your Ad Spot

Pages