News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Jun 11, 2020

സംസ്ഥാനത്ത് ഇന്ന് 83 പേ‍ര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

featured image

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 83 പേ‍ര്‍ക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 62 പേര്‍ക്ക് രോഗമുക്തി. കണ്ണൂര്‍ ഇരിട്ടി സ്വദേശിയുടെ മരണം കൊവിഡ് മൂലമാണെന്നും മുഖ്യമന്ത്രി സ്ഥിരീകരിച്ചു. ഇവരില്‍ 27 പേർ വിദേശത്ത് നിന്നും 37 മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവാണ്. 5 ആരോഗ്യ പ്രവര്‍ത്തകര്‍കര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

തൃശൂരിൽ സമ്പർക്കം മൂലം രോഗം വന്നവരിൽ 4 പേർ കോർപറേഷൻ ശുചീകരണ തൊഴിലാളികളാണ്. 4 പേർ വെയർ ഹൗസിൽ ഹെഡ് ലോഡിങ് തൊഴിലാളികളാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് രോഗബാധ സ്ഥിരീകരിച്ചവർ– മഹാരാഷ്ട്ര 20, ഡൽഹി– 7. തമിഴ്നാട്– 4, കർണാടക 4, ബംഗാൾ– 1, മധ്യപ്രദേശ്1 ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേ സമയം രാജ്യത്ത് കൊവിഡ് വലിയൊരു വിഭാഗത്തെ ബാധിച്ചേക്കാമെന്ന് ഐസിഎംആര്‍. രോഗം മാസങ്ങളോളം നീണ്ടു നിന്നേക്കാമെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കി. രോഗബാധ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ എല്ലാ സംസ്ഥാനങ്ങളും ജാഗ്രത പാലിക്കണമെന്നും ഐസിഎംആര്‍ ആവശ്യപ്പെട്ടു.

കോവിഡ് ബാധിതർ ജില്ല തിരിച്ച്

തൃശൂർ 25
പാലക്കാട് 13
മലപ്പുറം 10
കാസർഗോഡ് 10
കൊല്ലം 8
കണ്ണൂർ 7
പത്തനംതിട്ട 5
കോട്ടയം 2
എറണാകുളം 2
കോഴിക്കോട് 1

രോഗമുക്തർ ജില്ല തിരിച്ച്
തിരുവനന്തപുരം 16
പാലക്കാട് 13
കണ്ണൂർ 8
തൃശൂർ 7
എറണാകുളം 6
കാസർഗോഡ് 5
കോഴിക്കോട് 3
മലപ്പുറം 2
കൊല്ലം 2

The post സംസ്ഥാനത്ത് ഇന്ന് 83 പേ‍ര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു appeared first on Pravasishabdam.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages