News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Jun 11, 2020

തുറവൂർ- കഴക്കൂട്ടം ദേശീയപാത; പൊളിച്ചുനീക്കേണ്ടത് 7,784 കെട്ടിടങ്ങൾ

featured image

ഹരിപ്പാട്: ദേശീയപാതയിലെ തുറവൂർ- കഴക്കൂട്ടം റീച്ച് പുനർനിർമിക്കുമ്പോൾ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി പൊളിച്ചുനീക്കേണ്ടത് 7,784 കെട്ടിടങ്ങൾ. വീടുകൾ, കച്ചവടസ്ഥാപനങ്ങൾ, ആരാധനാലയങ്ങളുടെ ഭാഗമായ കെട്ടിടങ്ങൾ തുടങ്ങി പൂർണമായും ഭാഗികമായും പൊളിക്കേണ്ട നിർമിതികളെല്ലാം ഉൾപ്പെടെയാണിത്. ആലപ്പുഴ ജില്ലയിൽ മാത്രം 4,374 കെട്ടിടങ്ങൾ പൊളിക്കണം. കൊല്ലം- 2214, തിരുവനന്തപുരം- 1196. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ പൊളിച്ചുനീക്കേണ്ട കെട്ടിടങ്ങളുടെ മൂല്യനിർണയം ജൂൺ മൂന്നിന് തുടങ്ങി. ചെന്നൈ ആസ്ഥാനമായ കൺസൾട്ടിങ് കമ്പനിക്കാണ് ഇതിനുള്ള കരാർ നൽകിയിക്കുന്നത്. തുറവൂർമുതൽ കഴക്കൂട്ടംവരെയുള്ള 167 കിലോമീറ്റർ ദൂരത്തിലെ ആറുവരിപ്പാത നിർമാണത്തിന് 255.26 ഹെക്ടർ ഭൂമിയാണ് വേണ്ടിവരുന്നത്. ഇതിൽ 114 ഹെക്ടർ ആലപ്പുഴ ജില്ലയിലാണ്. കൊല്ലം ജില്ലയിൽ 58.26 ഹെക്ടറും തിരുവനന്തപുരത്ത് 83 ഹെക്ടറും വേണം. കെട്ടിടങ്ങളുടെ മൂല്യനിർണയം കാലപ്പഴക്കം അടിസ്ഥാനമാക്കി കെട്ടിടങ്ങൾക്ക് കാലപ്പഴക്കം പരിഗണിക്കാതെ വില നിർണയിക്കുമെന്നാണ് ദേശീയപാത അതോറിറ്റി നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ, കാലപ്പഴക്കം കൂടി പരിഗണിച്ച് വിലനിർണയം നടത്താനാണ് ഇപ്പോൾ ബന്ധപ്പെട്ടവർ നിർദേശിച്ചിരിക്കുന്നത്. ഇതനുസരിച്ചുള്ള നടപടികളാണ് പുരോഗമിക്കുന്നത്. കെട്ടിടങ്ങൾ പഴയതാണെങ്കിലും പൊളിച്ചുമാറ്റിയശേഷം പുതുതായി നിർമിക്കാൻ ഇന്നത്തെ വിപണിവില ചെലവാകും. കേന്ദ്രസർക്കാരിന്റെ 2013&ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമാണ് സ്ഥലം എടുക്കുന്നതെന്ന് ബന്ധപ്പെട്ടവർ ഭൂവുടമകളുടെ പരാതി കേൾക്കാൻ നടത്തിയ അദാലത്തുകളിൽ വ്യക്തമാക്കിയിട്ടുള്ളത്. ഈ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുമ്പോൾ നിലവിലുള്ള വിലയാണ് കെട്ടിടങ്ങൾക്ക് നൽകേണ്ടത്. കെട്ടിടങ്ങൾക്ക് റവന്യൂ വകുപ്പ് നിർണയിക്കുന്ന വില പൊതുമരാമത്ത് വകുപ്പിന്റെ ദേശീയപാത വിഭാഗം പരിശോധിച്ചാണ് അന്തിമ അനുമതി നൽകുന്നത്. 10 ശതമാനം വില തിരിച്ചടച്ചാൽ കെട്ടിടം നിലനിർത്താം കെട്ടിടങ്ങൾ ഭാഗികമായി പൊളിച്ചാൽ മതിയെങ്കിൽ അതിനാനുപാതികമായ നഷ്ടപരിഹാരം മാത്രമേ ലഭിക്കുകയുള്ളൂ. എന്നാൽ, നല്ലൊരുഭാഗം പൊളിച്ച്‌ നീക്കേണ്ടിവന്നാൽ പൂർണമായും പൊളിക്കുന്ന കെട്ടിടങ്ങളുടെ പട്ടികയിൽപ്പെടുത്തി പണംനൽകും. ഇത്തരം സാഹചര്യത്തിൽ നഷ്ടപരിഹാരമായി ലഭിക്കുന്ന തുകയിൽ 10 ശതമാനം സർക്കാരിലേക്ക് തിരിച്ചടച്ചാൽ അവശേഷിക്കുന്ന ഭാഗം നിലനിർത്താൻ അനുമതിലഭിക്കും. ബാക്കിഭാഗത്തിന് ബലക്ഷയമില്ലെന്ന് പൊതുമരാമത്ത് വകുപ്പിന്റെ ദേശീയപാത വിഭാഗം സാക്ഷ്യപ്പെടുത്തിയാൽ മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. ഇങ്ങനെയുള്ള കെട്ടിടങ്ങൾക്ക് അഞ്ച് മീറ്റർ ദൂരപരിധി നിയമം ബാധകമാകില്ല.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages