News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

May 23, 2020

പ്രതിപക്ഷത്തിന്റെയും ബി.ജെ.പിയുടെയും ആരോപണങ്ങള്‍ ശരിയാണെന്ന തോന്നലുണ്ടാക്കി ; സ്പ്രിങ്‌ളറിനെ ഒഴിവാക്കിയ നടപടിയില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ഘടകകക്ഷികള്‍

featured image

തിരുവനന്തപുരം: കോവിഡ്-19 രോഗികളുടെ വിവര വിശകലനത്തില്‍നിന്നു സ്പ്രിങ്‌ളറിനെ ഒഴിവാക്കിയ നടപടി വരുംദിവസങ്ങളില്‍ സംസ്ഥാനസര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും. പ്രതിപക്ഷത്തിന്റെയും ബി.ജെ.പിയുടെയും ആരോപണങ്ങള്‍ ശരിയാണെന്ന തോന്നല്‍ െഹെക്കോടതിയിലെ സര്‍ക്കാരിന്റെ നടപടിയിലൂടെ ഉണ്ടായതായാണ് എല്‍.ഡി.എഫ്. ഘടകകക്ഷികളുടെ പൊതുവികാരം. നിലപാടില്‍നിന്നു പൊടുന്നനെ മലക്കംമറിയാനുണ്ടായ കാരണം എത്രയും പെട്ടെന്ന് എല്‍.ഡി.എഫ്. യോഗം വിളിച്ചു വിശദീകരിക്കണമെന്നു ഘടകകക്ഷികള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. സ്പ്രിങ്‌ളര്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടുകള്‍ക്ക് ആദ്യം മുതല്‍ എതിരായിരുന്ന സി.പി.ഐയും പുതിയ നടപടിയില്‍ അസ്വസ്ഥരാണ്. കോവിഡ് ഭീഷണി ഒഴിയുന്ന മുറയ്ക്ക് എല്‍.ഡി.എഫ്. ചേരണമെന്നായിരുന്നു മുന്‍ നിലപാടെങ്കില്‍ പുതിയ നടപടിയുടെ അടിസ്ഥാനത്തില്‍ ഉടന്‍ യോഗം വിളിക്കണമെന്നു മുന്നണി കണ്‍വീനറെ സി.പി.ഐ. അറിയിച്ചതായാണ് സൂചന. ഡേറ്റ ശേഖരണ-വിശകലനച്ചുമതല സ്പ്രിങ്‌ളറില്‍നിന്നു മാറ്റി സി-ഡിറ്റിനു നല്‍കിയത്, കരാര്‍ സുതാര്യമല്ലായിരുന്നെന്ന തോന്നല്‍ ശക്തമാകാന്‍ കാരണമാകുമെന്ന അഭിപ്രായവും ഘടകകക്ഷികള്‍ക്കുണ്ട്. സ്പ്രിങ്‌ളര്‍ കേസ് സുപ്രീം കോടതിയിലെത്തിയാല്‍ തിരിച്ചടിയുണ്ടാകുമെന്ന കണക്കുകൂട്ടലില്‍, ഡേറ്റ െകെമാറ്റത്തില്‍ ഉള്‍പ്പെടെ കരാറില്‍ കാതലായ മാറ്റങ്ങള്‍ വരുത്താനാകൂമോയെന്ന പരിശോധനയിലായിരുന്നു സംസ്ഥാനസര്‍ക്കാര്‍. എന്നാല്‍, ഇത് അത്ര എളുപ്പമല്ലെന്നും കുരുക്കു കൂടുതല്‍ മുറുകുമെന്നുമുള്ള വിദഗ്ധ ഉപദേശം കിട്ടിയതോടെയാണ് സര്‍ക്കാരിന്റെ മലക്കംമറിച്ചിലുണ്ടായത്. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജിനെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിച്ചതോടെ കേന്ദ്രവും സംസ്ഥാനസര്‍ക്കാരിനെതിരായ ആയുധമായി സ്പ്രിങ്‌ളറിനെ ഉപയോഗിച്ചേക്കുമെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു. തദ്ദേശഭരണ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വിദൂരമല്ല. ഈ സാഹചര്യത്തില്‍ എല്ലാ ഭാഗത്തുനിന്നുമുള്ള വിമര്‍ശനം സര്‍ക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കുമെന്ന ഭയവും പിന്നോട്ടുമാറ്റത്തിനു കാരണമായെന്നാണ് സൂചന. സ്പ്രിങ്‌ളര്‍ കരാറില്‍ മലക്കം മറിഞ്ഞ സര്‍ക്കാര്‍ നിലപാട് പ്രതിപക്ഷ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍മാത്രമാണ് െഹെക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുള്ളത്. കരാറിലെ അഴിമതി പ്രതിപക്ഷം പറഞ്ഞില്ലായിരുന്നെങ്കില്‍ ആരും അറിയാതെ തുടര്‍ന്നേനെയെന്നും ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമ പോലെയായി കാര്യങ്ങള്‍. അവസാന നിമിഷം വരെ കുഴപ്പമുണ്ടെന്നു സമ്മതിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. പ്രതിപക്ഷം ആരോപണമുന്നയിച്ച ശേഷമാണ് രേഖകള്‍ ഉണ്ടാക്കുന്നത്. ഒരു വിധത്തിലുള്ള ചര്‍ച്ചയും ഒരു സമിതികളിലും ഉണ്ടായിട്ടില്ല. കോവിഡിന്റെ മറവില്‍ പൗരാവകാശങ്ങളെ ധ്വംസിക്കുന്ന ലോകത്തിലെ മറ്റ് ഏകാധിപതികളുടെ പാതയിലാണ് മുഖ്യമന്ത്രി പിണറായി വിജയനും. സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ മുഴുവന്‍ െവെരുധ്യങ്ങളാണ്. അഞ്ച് ലക്ഷം ഡേറ്റ സ്പ്രിങ്‌ളറിന്റെ െകെവശമുണ്ടെന്നും അത് നശിപ്പിക്കുമെന്ന് എന്താണ് ഉറപ്പെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ഈ കമ്പനിയെകൊണ്ട് എന്തു പ്രയോജനമുണ്ടായെന്നു മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. നേരത്തെ വ്യക്തിവിവരങ്ങള്‍ ശേഖരിക്കുന്നത് സ്പ്രിങ്‌ളറിന്റെ സെര്‍വറിലാണെങ്കില്‍ ഇപ്പോള്‍ അത് നല്‍കുന്നില്ല. പഴ്‌സണല്‍ ഐഡന്റിെഫെഡ് ഇന്‍ഫര്‍മേഷന്‍ (പി.ഐ.ഐ.) നേരിട്ട് സ്പ്രിങ്‌ളറിന്റെ സര്‍വറില്‍ കൊടുത്തിരുന്നത് ഇപ്പോള്‍ അനോണിെമെസ് ചെയ്തശേഷമാണ് സര്‍വറുകളിലേയ്ക്ക് നല്‍കുന്നത്. നേരത്തെ ഡേറ്റ വാങ്ങുന്ന ആളുകളില്‍നിന്നു സമ്മതം വാങ്ങിയിരുന്നില്ല. ഇപ്പോള്‍ കോടതി ഇടപെടലിനുശേഷം സമ്മതം വാങ്ങിയശേഷമേ ഡേറ്റാ കളക്ഷന്‍ നടത്തുവെന്ന് സര്‍ക്കാര്‍ പറയുന്നു. സ്പ്രിങ്‌ളറിന്റെ നിയന്ത്രണത്തിലുള്ള ആമസോണ്‍ ക്ലൗഡികളിലാണ് നേരത്തെ ഡേറ്റ ശേഖരിച്ചിരുന്നതെങ്കില്‍, ഇപ്പോള്‍ അത് സി-ഡിറ്റിന്റെ ക്ലൗഡ് സെര്‍വറിലാക്കി. നേരത്തെ ഡേറ്റയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും െകെകാര്യം ചെയ്യാനുള്ള അധികാരം സ്പ്രിങ്‌ളറിന് ആയിരുന്നെങ്കില്‍ ഇപ്പോള്‍ അതില്‍നിന്നെല്ലാം അവരെ ഒഴിവാക്കിയെന്ന് സര്‍ക്കാര്‍ പറയുന്നു. നേരത്തെ സ്പ്രിങ്‌ളര്‍ ചെയ്തിരുന്ന ഡേറ്റ വിശകലനം ഇപ്പോള്‍ സി-ഡിറ്റിന്റെ ചുമതലയിലാക്കി. കരാര്‍ തീര്‍ന്നശേഷം ഡേറ്റകള്‍ എങ്ങനെ നശിപ്പിക്കണമെന്നും കരാറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ സി-ഡിറ്റ് െകെകാര്യം ചെയ്യുന്നതുകൊണ്ട് നേരത്തെ സ്പ്രിങ്‌ളറിന്റെ ജീവനക്കാര്‍ നേരിട്ട് െകെകാര്യം ചെയ്തിരുന്ന ഡാറ്റകളില്‍ അവര്‍ക്ക് ഒരു െകെകടത്തലിനും കഴിയില്ല. ഇങ്ങനെ കരാറുമായി ബന്ധപ്പെട്ട 8 കാര്യങ്ങളില്‍ സര്‍ക്കാര്‍ പിന്നാക്കം പോയി എന്ന് പ്രതിപക്ഷ നേതാവ് വിശദീകരിച്ചു. Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages