News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

May 24, 2020

ബാഴ്‌സ വിടാന്‍ ആലോചിച്ചിരുന്നതായി മെസി

featured image

ബാഴ്‌സലോണ: 2017 ല്‍ താന്‍ ക്ലബ്‌ വിടുന്നതിനെ കുറിച്ച്‌ ആലോചിച്ചിരുന്നതായി ബാഴ്‌സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസി. നികുതി വെട്ടിപ്പ്‌ വിവാദമായ കാലഘട്ടത്തില്‍ സ്‌പെയിന്‍ തന്നെ വിടാന്‍ താന്‍ ആഗ്രഹിച്ചിരുന്നതായും കാറ്റലൂണിയന്‍ റേഡിയോ സ്‌റ്റേഷനായ ആര്‍.എ.സി.1 നു നല്‍കിയ അഭിമുഖത്തില്‍ മെസി വെളിപ്പെടുത്തി. ബാഴ്‌സയോടുള്ള അനിഷ്‌ടമല്ല വിവാദങ്ങളാണു തന്നെ ജന്മനാടായ അര്‍ജന്റീനയിലേക്കു മടങ്ങുന്നതിനെ കുറിച്ചു ചിന്തിപ്പിച്ചത്‌- മെസി തുടര്‍ന്നു. മെസിയും പിതാവ്‌ ജോര്‍ഗെയും 2007 മുതല്‍ 2009 വരെ 41 ലക്ഷം യൂറോയുടെ നികുതി വെട്ടിപ്പ്‌ നടത്തിയെന്നു കണ്ടെത്തിയിരുന്നു. സ്‌പാനിഷ്‌ നിയമപ്രകാരം ഇരുവരും 21 വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണു ചെയ്‌തത്‌. 225,000 യൂറോ പിഴ ഒടുക്കിയതോടെയാണ്‌ അവര്‍ ശിക്ഷയില്‍നിന്ന്‌ ഒഴിവായത്‌. Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages