News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

May 23, 2020

ഒബുമായെങിനെ റാഞ്ചാന്‍ പി.എസ്‌.ജി.

featured image

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോള്‍ ക്ലബ്‌ ആഴ്‌സണലിന്റെ താരം പീര്‍ എംറികെ ഒബുമായെങ്‌ കൂടുമാറുന്നു. ഫ്രഞ്ച്‌ ലീഗ്‌ വണ്‍ ക്ലബ്‌ പാരീസ്‌ സെയിന്റ്‌ ജെര്‍മെയ്‌നാണ്‌ ഒബുമായെങ്‌ മോഹവില പറഞ്ഞത്‌. 45 ദശലക്ഷം പൗണ്ട്‌ നല്‍കിയാണു പി.എസ്‌.ജി. താരത്തെ സ്വന്തമാക്കുന്നത്‌. ഗാബോണ്‍കാരനായ ഒബുമായെങിന്‌ ആഴ്‌സണലുമായി ഒരു വര്‍ഷത്തെ കരാര്‍ കൂടിയുണ്ട്‌. 2018 മുതല്‍ ഒബുമായെങ്‌ ആഴ്‌സണലിന്റെ കുന്തമുനയാണ്‌. അടുത്ത ട്രാന്‍സ്‌ഫര്‍ വിന്‍ഡോയില്‍ ഒബുമായെങ്‌ പാരീസിലെത്തുമെന്ന്‌ ലി10 സ്‌പോര്‍ട്‌സാണു പുറത്തുവിട്ടത്‌. ആഴ്‌സണലിനു വേണ്ടി 97 കളികളില്‍നിന്ന്‌ 61 ഗോളുകളടിക്കാന്‍ ഒബുമായെങിനായി. മൗറോ ഇകാഡിയുടെ പകരക്കാരനായാണ്‌ ഒബുമായെങ്‌ പി.എസ്‌.ജിയിലെത്തുക. ഇന്റര്‍ മിലാനില്‍നിന്നു വായ്‌പ അടിസ്‌ഥാനത്തിലാണു മൗറോ ഇകാഡി പി.എസ്‌.ജിയില്‍ കളിച്ചത്‌. 31 കളികളിലായി 20 ഗോളുകളടിക്കാന്‍ അര്‍ജന്റീന താരത്തിനായി. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗിലെ ഗോളടി വീരനായെങ്കിലും ആഴ്‌സണലില്‍ തുടരാന്‍ ഒബുമായെങ്‌ താല്‍പര്യപ്പെട്ടില്ല. ടീം കഴിഞ്ഞ മൂന്ന്‌ സീസണിലും ചാമ്പ്യന്‍സ്‌ ലീഗിനു പുറത്തായിരുന്നതും നിലവിലെ സീസണില്‍ നാലാം സ്‌ഥാനത്തു തുടരുന്നതുമാണ്‌ ഒബുമായെങിനെ നിരാശപ്പെടുത്തുന്നത്‌. മൂന്നാം സ്‌ഥാനത്തുള്ള ചെല്‍സിയെക്കാള്‍ എട്ട്‌ പോയിന്റ്‌ പിന്നിലാണ്‌ ആഴ്‌സണല്‍. സ്‌പാനിഷ്‌ ക്ലബ്‌ ബാഴ്‌സലോണയും ഇറ്റാലിയന്‍ ക്ലബ്‌ ഇന്റര്‍ മിലാനും ഒബുമായെങിനു പിന്നാലെയുണ്ടായിരുന്നു. ലോക്ക്‌ഡൗണിനു പിന്നാലെ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ തുടങ്ങിയതോടെ അവര്‍ പിന്മാറി. അടുത്ത ട്രാന്‍സ്‌ഫര്‍ വിന്‍ഡോയില്‍ ഇറ്റാലിയന്‍ ക്ലബ്‌ യുവന്റസിന്റെ അഡ്രിയാന്‍ റാബിയോട്ടിനെ ക്ലബിലെത്തിക്കാനും ആഴ്‌സണല്‍ ശ്രമിക്കുന്നുണ്ട്‌. ഫ്രഞ്ച്‌ താരമായ റാബിയോട്ട്‌ കഴിഞ്ഞ ജൂലൈയിലാണു പി.എസ്‌.ജിയില്‍നിന്നു യുവന്റസിലെത്തിയത്‌. കോച്ച്‌ മൗറീസിയോ സാറിയുടെ ഗുഡ്‌ ബുക്കില്‍ ഇടംപിടിക്കാന്‍ താരത്തിനായില്ല. സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ, ആരണ്‍ റാംസെ, പൗലോ ഡൈബാല എന്നിവരുടെ സാന്നിധ്യവും റാബിയട്ടിന്റെ പ്രതിഭയ്‌ക്കു മങ്ങലായി. Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages