News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

May 24, 2020

മുഖാവരണമണിഞ്ഞ പെരുന്നാൾ

featured image

കൊച്ചി: ‌പടിഞ്ഞാറേ മാനത്ത് ശവ്വാലമ്പിളി തെളിഞ്ഞപ്പോൾ കോവിഡ്കാലത്ത് വിശ്വാസികളുടെ മുന്നിലേക്കെത്തുന്നത് ‘മുഖാവരണമണിഞ്ഞ’ പെരുന്നാൾ. കരുതലും ജാഗ്രതയുമുള്ള പെരുന്നാളാകണം ഇത്തവണയെന്നാണ് മന്ത്രി എം.സി. മൊയ്തീൻ പറഞ്ഞത്. ‘‘പെരുന്നാളിന്റെ തലേന്ന് 62 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏറെ ജാഗ്രതയും കരുതലും ആവശ്യമാണെന്ന് അടിവരയിടുന്ന കണക്ക്. വീട്ടിൽ ഭാര്യയും മകളും പേരക്കുട്ടിയുമുണ്ട്. അവർക്കൊപ്പമാണ് എന്റെ പെരുന്നാൾ…’’ മന്ത്രി പറഞ്ഞു. റംസാനിന്റെ സന്തോഷത്തിനിടയിലും നഷ്ടമാകുന്ന കുറേ സുന്ദരനിമിഷങ്ങളുടെ സങ്കടങ്ങളാണ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പങ്കുവെച്ചത്. ‘‘പെരുന്നാൾ ദിനത്തിൽ പള്ളിയിൽ ഈദ് നമസ്കാരത്തിൽ പങ്കെടുക്കുന്നത് വിശ്വാസിക്ക് വലിയ സന്തോഷമാണ്. എന്നാൽ സാമൂഹികഅകലം പാലിക്കേണ്ടതിനാൽ വീട്ടിൽത്തന്നെ പെരുന്നാൾ നമസ്കാരം നടത്തണം. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം അവരുടെ വീട്ടിലാണ് ഇത്തവണ എന്റെ പെരുന്നാൾ..’’ അബുദാബിയിൽ ഒറ്റയ്ക്കൊരു പെരുന്നാൾ കൂടേണ്ടിവരുന്നതിന്റെ സങ്കടത്തിലാണ് വ്യവസായി എം.എ. യൂസഫലി. ‘‘ലോകം മുഴുവൻ കോവിഡ് ഭീതിയിലൂടെ കടന്നുപോകുമ്പോഴാണ് ഇത്തവണത്തെ പെരുന്നാൾ വരുന്നത്. അബുദാബിയിലെ വീട്ടിൽ ഇത്തവണ ഞാനും ഭാര്യയും മാത്രമാണുള്ളത്. ലോക്ഡൗൺ മൂലം മക്കളും കൊച്ചുമക്കളുമൊക്കെ വീട്ടിലേക്ക് വന്നിട്ട് രണ്ടുമാസത്തോളമാകുന്നു. പെരുന്നാൾ ദിവസം അബുദാബിയിലെ മുഷ്‌രിഫ് കൊട്ടാരത്തിൽച്ചെന്ന് ഭരണാധികാരിയെ കണ്ട് ഈദ് ആശംസ നൽകുന്ന പതിവും ഇത്തവണ നടക്കില്ല. റംസാനിലെ അവസാന പത്തിൽ മക്കയിൽ പോകാൻ കഴിയാതിരുന്നതും വലിയ സങ്കടമാണ്..’’- യൂസഫലി പറഞ്ഞു റംസാൻ മുഴുവൻ വീട്ടിൽ ചെലവഴിച്ചതിന്റെ തുടർച്ചയായി പെരുന്നാളും വീട്ടിൽത്തന്നെ ആഘോഷിക്കാനാണ് ഇന്ത്യൻ ഫുട്‌ബോൾതാരം മുഹമ്മദ് റാഫിയുടെ തീരുമാനം. ‘ഫുട്‌ബോൾ താരമായതിൽ പിന്നെ ഇതാദ്യമായിട്ടാണ് റംസാൻകാലം മുഴുവൻ ഞാൻ കാസർകോട്ടെ വീട്ടിൽ ചെലവഴിക്കുന്നത്. ഞാനും അനുജൻമാരുംകൂടി ഉമ്മയെ സഹായിച്ചാകും ഇത്തവണ പെരുന്നാളിന് ബിരിയാണി ഉണ്ടാക്കുന്നത്…’’ 27 വർഷത്തിനുശേഷം സ്വന്തംവീട്ടിൽ പെരുന്നാൾ കൂടുന്നതിന്റെ സന്തോഷത്തിലാണ് മഹിളാ കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി അഡ്വ. ഫാത്തിമ റോസ്‌ന. ‘‘എല്ലാതവണയും ഭർത്താവിന്റെ കുടുംബത്തിലായിരുന്നു പെരുന്നാൾ. അവിടെ പള്ളിയിലെ നമസ്കാരം കഴിഞ്ഞിട്ടേ ഞങ്ങൾ എന്റെ വീട്ടിലേക്ക് പോകാറുള്ളൂ. ഇത്തവണ പള്ളിയിൽ പെരുന്നാൾ നമസ്കാരമില്ലാത്തതിനാൽ ഞങ്ങൾ തലേന്നുതന്നെ എന്റെ വീട്ടിലേക്കുപോയി.’’ Content Highlight:  Eid 2020 amid lockdown

No comments:

Post a Comment

Post Top Ad

Your Ad Spot

Pages