News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

May 23, 2020

സിക്കിമില്‍ ഇത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു; രോഗം ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയയാള്‍ക്ക്

featured image

ഗാങ്‌ടോക്ക്: സിക്കിമില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലാത്ത സംസ്ഥാനമായിരുന്നു സിക്കിം. ഡല്‍ഹിയില്‍ നിന്ന് സിക്കിമില്‍ തിരിച്ചെത്തിയ ആള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലോക്ക് ഡൗണ്‍ ഇളവുകളെ തുടര്‍ന്നാണ് ഇയാള്‍ സ്വന്തം സംസ്ഥാനത്തേക്ക് തിരിച്ചത്. ചൈന, ഭൂട്ടാന്‍, ബംഗാള്‍ എന്നിങ്ങനെ അതിര്‍ത്തി പങ്കിടുന്നതിനാല്‍ സിക്കില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ ഇയാള്‍ റബാംഗലയിലെ ക്വാറന്‍്‌റീന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്നു. ഇന്ന് ഇയാളുടെ സ്രവ പരിശോധനയില്‍ പോസിറ്റീവ് ഫലം ലഭിച്ചു. സംസ്ഥാനത്ത് കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ ഇല്ലത്തതിനാല്‍, ബംഗാളിലെ സിലിഗുരിയിലുള്ള മെഡിക്കല്‍ കോളജിലേക്ക് സാമ്പിളുകള്‍ അയച്ചാണ് പരിശോധന നടത്തിയത്. കൊവിഡ് പ്രതിരോധത്തിന്‍െ്‌റ ഭാഗമായി ഫെബ്രുവരി മുതല്‍ സംസ്ഥാനത്തേക്ക ടൂറിസ്റ്റുകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages