News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

May 23, 2020

ആഷ്‌ലെ കൂപ്പര്‍ അന്തരിച്ചു

featured image

ബ്രിസ്‌ബെയ്‌ന്‍: ഓസ്‌ട്രേലിയയുടെ ടെന്നീസ്‌ ഇതിഹാസം ആഷ്‌ലെ കൂപ്പര്‍ (83) അന്തരിച്ചു. ദീര്‍ഘനാളുകളായി കൂപ്പര്‍ വാര്‍ധക്യ സഹജമായ രോഗങ്ങള്‍ക്കു ചികിത്സയിലായിരുന്നു. ടെന്നീസ്‌ ഓസ്‌ട്രേലിയയാണ്‌ കൂപ്പറിന്റെ മരണ വാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടത്‌്. നാലു തവണ ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയ കൂപ്പര്‍ ലോക ഒന്നാം നമ്പര്‍ താരവുമായി. 1958 ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, വിമ്പിള്‍ഡണ്‍, യു.എസ്‌. ഓപ്പണ്‍ എന്നീ ഗ്രാന്‍സ്ലാമുകളും നേടിയ താരം കൂടിയാണ്‌. 1957 ല്‍ ഓസ്‌ട്രേലിയയെ ഡേവിസ്‌ കപ്പ്‌ കിരീടത്തിലേക്കും നയിച്ചു. പക്ഷേ മത്സര ഫലം പിന്നീടു തിരുത്തിയത്‌ കൂപ്പറിന്‌ കടുത്ത ആഘാതമായി. രണ്ടു വര്‍ഷം കൂടി പ്രഫഷണല്‍ ടെന്നീസില്‍ കളിച്ച ശേഷം വിരമിച്ചു. Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages