News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

May 23, 2020

നാഴികകൾ താണ്ടി നാട്ടിലെത്തി; വീട്ടിലെത്താതെ കദീജക്കുട്ടി മടങ്ങി

featured image

ചാവക്കാട്: മൈലുകൾ താണ്ടി യാത്രചെയ്ത്‌ നാട്ടിലെത്തിയിട്ടും വീടും മക്കളെയും അവസാനമായി ഒരു നോക്കു കാണാനാവാതെ കദീജക്കുട്ടി അന്ത്യയാത്രയായി. മകൻ ഖാസിമിനെ മാത്രമാണ് നാട്ടിലെത്തിയ കദീജക്കുട്ടിക്ക് കാണാൻ കഴിഞ്ഞത്. ഖാസിമിന് പുറമേ മക്കളായ മുന്ന, മുംതാസ് എന്നിവരുടെ കുടുംബങ്ങളും നാട്ടിലാണ് കഴിയുന്നത്. നാട്ടിലെത്തി കുടുംബത്തോടൊപ്പം ചേരണമെന്ന ആഗ്രഹത്തോടെയാണ് പ്രായം അവഗണിച്ചും കാറിൽ ഇത്രയേറെ ദൂരം യാത്രചെയ്യാൻ കദീജക്കുട്ടി തയ്യാറായത്. കഴിഞ്ഞ ദിവസം മുംബൈയിൽനിന്ന് കാറിലെത്തി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച മാതാവിന് കോവിഡ് പിടിപെട്ടതെങ്ങനെയെന്ന് ഖാസിമിന് ഇപ്പോഴും അറിയില്ല. മുംബൈയിലെ ചെമ്പൂരിലുള്ള മകൾ ഷാജിതയ്ക്കൊപ്പമാണ് കദീജക്കുട്ടി കഴിഞ്ഞിരുന്നത്. അവിടെനിന്ന് പുറപ്പെടുമ്പോൾ രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നു ഖാസിം പറയുന്നു. മൂന്നുമാസംമുമ്പ് മകൾ ഷാജിത തന്നെയാണ് നാട്ടിലെത്തി കദീജക്കുട്ടിയെ മുംബൈയിലേക്ക് കൊണ്ടുപോയത്. ചെറിയ പെരുന്നാളിനുമുമ്പ് തിരിച്ചെത്താമെന്നു കരുതിയായിരുന്നു പോയത്. ഇതിനിടെ ലോക്ഡൗൺ നിലവിൽവന്നത് മടക്കത്തിന് തടസ്സമായി. ലോക്ഡൗൺ നീളുകയും നാട്ടിലേക്കു തിരിക്കാമെന്ന ആഗ്രഹം ഉടനെ നടക്കില്ലെന്നുമായതോടെ കദീജക്കുട്ടി സങ്കടത്തിലായി. തുടർന്ന് മകൾ ഷാജിതയാണ് കദീജയ്ക്ക് നാട്ടിലേക്കുള്ള പാസ് സംഘടിപ്പിക്കുകയും മുംബൈയിൽനിന്ന് കാറിൽ ഒറ്റപ്പാലത്തേക്കു പോകുന്ന സംഘത്തോടൊപ്പം കയറ്റിവിടുകയും ചെയ്തത്. മുംബൈയിലെ ബാന്ദ്ര, വാശി എന്നിവിടങ്ങളിൽ കദീജക്കുട്ടിയുടെ മറ്റ് രണ്ട് പെൺമക്കളായ ഹാജിറയുടെയും ഫാത്തിമയുടെയും കുടുംബം താമസിക്കുന്നുണ്ടെങ്കിലും അവിടേക്ക് മാതാവ് പോയിട്ടില്ലെന്നു ഖാസിം പറഞ്ഞു. യാത്രാമധ്യേ പുറത്തുനിന്ന് ഭക്ഷണം കഴിച്ചിരുന്നു : ചൊവ്വാഴ്‌ച പുലർച്ചെ മുംബൈയിൽനിന്ന് യാത്ര പുറപ്പെട്ട കദീജക്കുട്ടിയും ഒപ്പമുണ്ടായിരുന്ന ഒറ്റപ്പാലം സ്വദേശികളായ മൂന്നുപേരും യാത്രാമധ്യേ പലയിടത്തും ഇറങ്ങി ഭക്ഷണം കഴിച്ചിരുന്നതായി മകൻ ഖാസിം. മുംബൈയിലെ മകളുടെ വീട്ടിൽ പ്രത്യേകമുറിയിലാണ് മാതാവ് കഴിഞ്ഞിരുന്നതെന്നും രോഗം പിടിപെടാൻ സാധ്യത കുറവാണെന്നും മകൻ പറഞ്ഞു. കദീജക്കുട്ടി രക്തസമ്മർദം, പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം എന്നിവയ്ക്കുള്ള മരുന്ന് കഴിച്ചിരുന്നെന്ന് ഡി.എം.ഒ. പറഞ്ഞു. ഖബറടക്കം കോവിഡ് പ്രോട്ടോകോൾ പാലിച്ച് : ചാവക്കാട് അടിത്തിരുത്തി ജുമാമസ്ജിദ് ഖബർസ്ഥാനിൽ വെള്ളിയാഴ്‌ച രാവിലെ ഏഴോടെ പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു ഖബറടക്കം. ആരോഗ്യവകുപ്പിന്റെ പരിശീലനം ലഭിച്ച സന്നദ്ധസംഘടനയായ വൈറ്റ് ഗാർഡിന്റെ നാല് പ്രവർത്തകർക്ക് മാത്രമാണ് മൃതദേഹവുമായി ഖബർസ്ഥാനിലേക്ക് പ്രവേശനം ഉണ്ടായിരുന്നത്. രാവിലെ അഞ്ചോടെ വൈറ്റ് ഗാർഡ് പ്രവർത്തകരെത്തി ചാവക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽനിന്ന് മൃതദേഹം ഏറ്റുവാങ്ങി. അരമണിക്കൂർ അണുവിമുക്തമാക്കിയ ശേഷമാണ് മൃതദേഹം വിട്ടുനൽകിയത്. ബന്ധുക്കൾ ഉൾപ്പെടെ ആരെയും മൃതദേഹം കാണാൻ അനുവദിച്ചില്ല. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.വി. ഉമ്മർകുഞ്ഞി, വാർഡ് അംഗം പി.എം. മുജീബ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ ഇ. രാജേന്ദ്രൻ, എൻ.ഡി. സനൽ എന്നിവർ കബറടക്കച്ചടങ്ങുകൾക്ക് നേതൃത്വം നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പത്തടി താഴ്‌ചയുള്ള കുഴിയിലാണ് കബറടക്കം നടന്നത്. ഷാജിത, മുഹമ്മദാലി, മുംതാസ്, ഫാത്തിമ, ഖാസിം, ഹാജറ എന്നിവരാണ് കദീജക്കുട്ടിയുടെ മക്കൾ. മരുമക്കൾ: പരീത്, റഫീഖ്, അബ്ദുള്ള, അയൂബ്, ഷീബ, ഫസീല എന്നിവർ മരുമക്കളുമാണ്. Content Highlight: 73-year-old Kadeejakutty dies of COVID-19 in Kerala,

No comments:

Post a Comment

Post Top Ad

Your Ad Spot

Pages