News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

May 24, 2020

വയോധികന്‍ കൃഷിയിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍

featured image

അടിമാലി : സ്വന്തം കൃഷിയിടത്തില്‍ വയോധികന്‍ കത്തിക്കരിഞ്ഞു മരിച്ചു. അടിമാലിക്കു സമീപം മച്ചിപ്ലാവ്‌പുതുമനയില്‍ (പുളിഞ്ചോട്ടില്‍) െപെലിയാണു മരിച്ചത്‌. ഇന്നലെ െവെകിട്ട്‌ മൂന്നരയോടെയാണ്‌ സംഭവം. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ മച്ചിപ്ലാവ്‌ പോസ്‌റ്റ്‌ ഓഫീസ്‌ ജങ്‌ഷനില്‍നിന്നു 300 മീറ്റര്‍ അകലെയുള്ള കൃഷിയിടത്തിലാണ്‌ സംഭവം. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന്‌ മച്ചിപ്ലാവ്‌ ലക്ഷം വീടിനുസമീപത്തുള്ള മൂത്ത മകളുടെ വീട്ടിലാണ്‌ ഇദ്ദേഹം അന്തിയുറങ്ങിയിരുന്നതെന്നു പ്രദേശവാസികള്‍ പറഞ്ഞു. മകളുടെ വീടിനു സമീപത്ത്‌ െപെലിക്ക്‌ കൃഷിഭൂമിയുണ്ട്‌. ഇവിടെ വിറകുകള്‍ കൂട്ടിയിട്ട്‌ ചിതയൊരുക്കി മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തിയരീതിയിലാണ്‌ നാട്ടുകാര്‍ കണ്ടെത്തിയത്‌. ഇന്നലെ ഉച്ചയ്‌ക്ക്‌ മകളുടെ വീട്ടില്‍നിന്നും ഉച്ചഭക്ഷണം കഴിച്ച ശേഷമാണ്‌ െപെലി കൃഷിയിടത്തിലേക്കു പോയത്‌. കുറച്ചുകഴിഞ്ഞിട്ടും കാണാതെവന്നതോടെ മകള്‍ അന്വേഷിച്ച്‌ ചെന്നപ്പോള്‍ കൃഷിയിടത്തിലെ ഷെഡിനു സമീപം ബെല്‍റ്റ്‌, മൊെബെല്‍, വസ്‌ത്രങ്ങള്‍ എന്നിവ അഴിച്ചുവച്ചതായി കണ്ടു. അയല്‍വാസികളെയും കൂട്ടി അന്വേഷിക്കുന്നതിനിടെയാണ്‌ തീ ആളിപ്പടര്‍ന്നത്‌ കണ്ടത്‌. വെള്ളമൊഴിച്ച്‌തീയണയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കാല്‍പാദമൊഴികെയെല്ലാം കത്തിക്കരിഞ്ഞു. നാട്ടുകാര്‍ വിവരം അറിയിച്ചതോടെ അടിമാലി സി.ഐ: അനില്‍ജോര്‍ജിന്റെ നേതൃത്വത്തില്‍ പോലീസ്‌ സ്‌ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ആത്മഹത്യയെന്നാണ്‌ പോലീസിന്റെ പ്രാഥമിക നിഗമനം.രണ്ടു ദിവസം മുന്‍പ്‌ ചിതലിന്‌ ഒഴിക്കാനെന്ന പേരില്‍ വീട്ടില്‍നിന്നും ഒരുകുപ്പി മണ്ണെണ്ണ എടുത്തുകൊണ്ടുപോയി എന്നു മകള്‍ മൊഴി നല്‍കി. മൃതദേഹം സന്ധ്യയോടെ കോട്ടയം മെഡിക്കല്‍ കോളേജിലേക്കുമാറ്റി. ഊന്നുകല്‍ തലക്കോട്‌ കെടിച്ചാലില്‍ കുടുംബാംഗം മറിയം (കുഞ്ഞുപെണ്ണ്‌)ആണ്‌ ഭാര്യ. മക്കള്‍: മേരി, ചിന്നമ്മ, ശൂശാന്‍, എല്‍ദോസ്‌. മരുമക്കള്‍: പരേതനായ വര്‍ഗീസ്‌, എല്‍ദോസ്‌, മേരി, ജോര്‍ജ്‌. Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages