News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

May 24, 2020

സൂക്ഷിച്ചു നോക്കണ്ട ; ഇതു ഞാന്‍ തന്നെയാ...

featured image

കൊളംബോ: ശ്രീലങ്കയുടെ മുന്‍ പേസര്‍ ലസിത്‌ മലിംഗയുടെ പുതിയ ഹെയര്‍ സ്‌റ്റൈല്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. പാടിപറക്കുന്ന ചുരുളന്‍ മുടി ഒതുക്കിക്കെട്ടിയുള്ള ചിത്രത്തിനു ലൈക്കുകള്‍ ഏറെ. ശ്രീലങ്കന്‍ പ്രധാനമന്ത്രിക്കൊപ്പം ഒരു യോഗത്തില്‍ പങ്കെടുക്കുന്ന ചിത്രം ഫെയ്‌സ്ബുക്കിലൂടെ മലിംഗ തന്നെയാണു പങ്കുവെച്ചത്‌. കളിക്കളത്തിലെ മലിംഗയുടെ മുഖമുദ്രയായ മുടി ഒതുക്കിയതോടെ താരത്തെ ഒറ്റ നോട്ടത്തില്‍ തിരിച്ചറിയില്ലെന്നും ചിലര്‍ പറഞ്ഞു. ക്രിക്കറ്റ്‌ ആരാധകര്‍ ചിത്രത്തെ പുകഴ്‌ത്തിയതിനൊപ്പം ആശംസകളും നല്‍കി. മലിംഗയെ ഈ ഹെയര്‍ സ്‌റ്റൈലില്‍ ആദ്യമായാണു കാണുന്നതെന്നു നിരവധിപ്പേര്‍ കുറിച്ചു. കൊളംബോയില്‍ പുതിയ ക്രിക്കറ്റ്‌ സ്‌റ്റേഡിയം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ടാണു ക്രിക്കറ്റ്‌ താരങ്ങള്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത്‌. സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ സ്‌റ്റേഡിയം പണിയുന്നതിനെതിരേ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്നു സ്‌റ്റേഡിയം പദ്ധതി തല്‍ക്കാലം ഉപേക്ഷിച്ചു. ലോകകപ്പ്‌ പോലുള്ള മത്സരങ്ങള്‍ക്കു വേദിയാകാനാണു പുതിയ സ്‌റ്റേഡിയം പണിയുന്നതെന്നു ശ്രീലങ്ക ക്രിക്കറ്റ്‌ വ്യക്‌തമാക്കിരുന്നു. കൊളംബോയിലാണു 40,000 പേര്‍ക്ക്‌ ഇരുന്നു കളി കാണാവുന്ന സ്‌റ്റേഡിയം നിര്‍മിക്കാന്‍ ഒരുങ്ങിയത്‌. സ്‌റ്റേഡിയത്തിനായി ഉന്നതതല ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. ലോകകപ്പ്‌ മത്സരങ്ങള്‍ക്കു വേദിയാകാന്‍ കുറഞ്ഞത്‌ അഞ്ച്‌ കൂറ്റന്‍ സ്‌റ്റേഡിയങ്ങളെങ്കിലും വേണ്ടിവരും. കൊളംബോയ്‌ക്കു കിഴക്ക്‌ ഹോമാഗാമയില്‍ 26 ഏക്കര്‍ സ്‌ഥലം സ്‌റ്റേഡിയം നിര്‍മിക്കാന്‍ സര്‍ക്കാര്‍ ബോര്‍ഡിനു വിട്ടുകൊടുത്തിരുന്നു. ഖെട്ടരാമയിലെ സ്‌റ്റേഡിയത്തിലാണു നിലവില്‍ ഭൂരിപക്ഷം രാജ്യാന്തര മത്സരങ്ങളും നടത്തുന്നത്‌. ഇവിടെ 25,000 പേര്‍ക്ക്‌ ഇരുന്നു കളി കാണാനാകും. Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages