News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

May 24, 2020

ലാ ലിഗയിലും പന്തുരുളും

featured image

മാഡ്രിഡ്‌: ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്ന സന്തോഷ വാര്‍ത്ത. സ്‌പെയിനിലെ ഒന്നാംനിര ടൂര്‍ണമെന്റ്‌ ലാ ലിഗ അടുത്ത മാസം പുനരാരംഭിക്കും. സ്‌പാനിഷ്‌ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്‌ അനുമതി നല്‍കിയതോടെ ജൂണ്‍ എട്ടു മുതല്‍ സീസണ്‍ പുനരാരംഭിക്കുമെന്നു ലാ ലിഗ സംഘാടക സമിതി വ്യക്‌തമാക്കി. മത്സരങ്ങള്‍ പുനരാരംഭിക്കുന്ന തീയതി ലാ ലിഗ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജൂണ്‍ 12 മുതല്‍ കളിക്കളം ഉണരുമെന്ന്‌ പ്രസിഡന്റ്‌ സാവിയര്‍ ടെബാസ്‌ സൂചന നല്‍കി. സെവിയയും റയാല്‍ ബെറ്റിസും തമ്മില്‍ നടക്കുന്ന മത്സരത്തോടെയാണു ലാ ലിഗ പുനരാരംഭിക്കുക. മത്സരങ്ങള്‍ തിങ്കളാഴ്‌ചകളിലും സംഘടിപ്പിക്കുന്നതിനെ കുറിച്ച്‌ ആലോചിക്കുകയാണെന്നു സാവിയര്‍ ടെബാസ്‌ പറഞ്ഞു. ലോക്ക്‌ഡൗണില്‍ ഇളവുകള്‍ വരുത്തുന്നതിന്റെ ഭാഗമായി മാഡ്രിഡ്‌, ബാഴ്‌സലോണ പ്രവിശ്യകളില്‍ തിങ്കളാഴ്‌ച മുതല്‍ ആളുകള്‍ കൂട്ടംകൂടുന്നതിനുള്ള നിരോധനം പിന്‍വലിക്കും. കോവിഡ്‌ -19 വൈറസ്‌ വ്യാപനത്തോടെ മാര്‍ച്ച്‌ 12 ന്‌ സ്‌പെയിന്‍ ഫുട്‌ബോള്‍ ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ നിര്‍ത്തിവച്ചു. ലാ ലിഗയില്‍ 11 മത്സരങ്ങള്‍ കൂടി ശേഷിക്കുന്നു. ബാഴ്‌സലോണയും റയാല്‍ മാഡ്രിഡും തമ്മില്‍ കിരീടത്തിനായുള്ള പോരാട്ടത്തിലുമായിരുന്നു. 27 കളികളില്‍നിന്ന്‌ 58 പോയിന്റുള്ള ബാഴ്‌സ മുന്നില്‍ നില്‍ക്കേയാണു മത്സരങ്ങള്‍ നിര്‍ത്തിവച്ചത്‌. രണ്ട്‌ പോയിന്റിനു മാത്രം പിന്നിലാണു റയാല്‍ മാഡ്രിഡ്‌. രണ്ടാംനിര ലീഗ്‌ സെഗുഡന്‍ ഡിവിഷനും മത്സരങ്ങള്‍ തുടരാന്‍ അനുമതി ലഭിച്ചു. ഈ മാസം ആദ്യത്തോടെ ലാ ലിഗ താരങ്ങള്‍ പരിശീലനം തുടങ്ങിയിരുന്നു. വ്യക്‌തിപരമായ പരിശീലനങ്ങളാണു നിലവില്‍ നടക്കുന്നത്‌. മൈതാനങ്ങളില്‍ ഒരേ സമയം പത്തു താരങ്ങള്‍ക്കു പരിശീലിക്കാനാണ്‌ അനുമതി. ക്ലബുകളും താരങ്ങളും പാലിക്കേണ്ട പ്രോട്ടോകോള്‍ അയച്ചതായി ലാ ലിഗ സംഘാടക സമിതി വ്യക്‌തമാക്കി. അടുത്ത വര്‍ഷം വരെ ഈ പ്രോട്ടോകോള്‍ നിലനിര്‍ത്തുമെന്നും അവര്‍ വ്യക്‌തമാക്കി. ലാ ലിഗ മത്സരങ്ങള്‍ പുനരാരംഭിക്കുന്നതില്‍ നാഷണല്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംതൃപ്‌തി രേഖപ്പെടുത്തി. പോര്‍ചുഗലിലെ പ്രീമീര ലീഗ്‌ മത്സരങ്ങള്‍ ജൂണ്‍ മൂന്നിനു പുനരാരംഭിക്കും. എഫ്‌.സി. പോര്‍ട്ടോ- ഫമാലികോ, പോര്‍ട്ടിമോനെസ്‌ – ഗില്‍ വിസെന്റ്‌ ക്ലബുകളുടെ മത്സരങ്ങളോടെയാണു ലീഗ്‌ ഉണരുക. Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages