News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

May 24, 2020

ശ്രീ ആ ക്യാച്ച്‌ വിട്ടിരുന്നെങ്കില്‍ , ശ്രീശാന്തിനെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി ഉത്തപ്പ

featured image

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ നടന്ന 2007 ലെ പ്രഥമ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായ നിമിഷം അനുസ്‌മരിച്ച്‌ മുന്‍ താരം റോബിന്‍ ഉത്തപ്പ. ബി.ബി.സിയുടെ ദൂസരാ പോഡ്‌കാസ്‌റ്റ് എന്ന പരിപാടിയില്‍ സംസാരിക്കുകായിരുന്നു അര്‍ധ മലയാളിയായ റോബിന്‍ ഉത്തപ്പ. മലയാളി താരം ശ്രീശാന്തിന്റെ ക്യാച്ചാണ്‌ പാകിസ്‌താനെ തോല്‍പ്പിച്ച്‌ കിരീടം നേടാന്‍ ഇന്ത്യയെ സഹായിച്ചത്‌. 1983 ലെ ഏകദിന ലോകകപ്പിനു ശേഷമുള്ള ഇന്ത്യയുടെ ആദ്യ കിരീട നേട്ടം കൂടിയായിരുന്നു അത്‌. എം.എസ്‌. ധോണിയെന്ന നായകനെ ലോകം ആദ്യമായി ശ്രദ്ധിച്ചതും ഈ ലോകകപ്പിലാണ്‌. നിര്‍ണായകമായ അവസാന ഓവറില്‍ ജോഗീന്ദര്‍ ശര്‍മയുടെ പന്തില്‍ പാക്‌ നായകന്‍ മിസ്‌ബ ഉള്‍ ഹഖിനെ പിടികൂടിയായിരുന്നു ശ്രീശാന്ത്‌ ഇന്ത്യയുടെ ജയം പൂര്‍ത്തിയാക്കിയത്‌. അഞ്ചു റണ്ണിനായിരുന്നു ഇന്ത്യന്‍ വിജയം. ശ്രീശാന്ത്‌ ആ ക്യാച്ച്‌ നഷ്‌ടപ്പെടുത്തുമോയെന്നു താന്‍ ഭയപ്പെട്ടിരുന്നതായി റോബിന്‍ ഉത്തപ്പ വെളിപ്പെടുത്തി. ജോഗീന്ദര്‍ എറിഞ്ഞ ഇന്നിങ്‌സിലെ അവസാന ഓവറിനെക്കുറിച്ച്‌ ഇപ്പോഴും നല്ല ഓര്‍മയുണ്ട്‌. ആദ്യത്തെ പന്ത്‌ വൈഡായിരുന്നു. അപ്പോള്‍ ലോങ്‌ ഓണിലായിരുന്നു താന്‍ ഫീല്‍ഡ്‌ ചെയ്‌തത്‌. 15-ാം ഓവര്‍ മുതല്‍ ഓരോ പന്തെറിയുമ്പോഴും മനസില്‍ പ്രാര്‍ഥിക്കുകയായിരുന്നു. ആദ്യ പന്ത്‌ വൈഡായപ്പോള്‍ നിരാശ തോന്നിയില്ല. തൊട്ടടുത്ത പന്തില്‍ മിസ്‌ബ സിക്‌സറടിച്ചു.ഇന്നിങ്‌സിലെ അവസാന പന്ത്‌ നേരിട്ടത്‌ മിസ്‌ബ തന്നെയായിരുന്നു. മിസ്‌ബയുടെ സ്‌കൂപ്പ്‌ ഷോട്ട്‌ വളരെ ഉയരത്തില്‍ പൊങ്ങി പക്ഷേ അത്‌ അധികം ദൂരത്തേക്കു പോയില്ല. ഷോര്‍ട്ട്‌ ഫൈന്‍ ലെഗിലെ ഫീല്‍ഡറെ ശ്രദ്ധിച്ചപ്പോള്‍ ഉള്ളു കിടുങ്ങി. അവിടെയുള്ളത്‌ ശ്രീശാന്താണ്‌. ടീമിലെ വളരെ അനായാസമായ ക്യാച്ചുകള്‍ നഷ്‌ടപ്പെടുത്തുന്ന താരമെന്നാണു ശ്രീ അറിയപ്പെട്ടിരുന്നത്‌. ക്യാച്ചെടുക്കാന്‍ ശ്രീശാന്ത്‌ ഓടിയെത്തുമ്പോള്‍ താന്‍ മനസില്‍ പ്രാര്‍ഥിക്കുകയായിരുന്നു – ഉത്തപ്പ തുടര്‍ന്നു. പന്ത്‌ കൈകളില്‍ വീഴുമ്പോള്‍ ശ്രീ മുകളിലേക്കു തന്നെ നോക്കുകയാണ്‌. അതുകൊണ്ടു തന്നെ താന്‍ ഇപ്പോഴും വിശ്വസിക്കുന്നത്‌ ഇന്ത്യ ലോകകപ്പ്‌ നേടണമെന്നതു ദൈവകല്‍പിതമായിരുന്നു എന്നാണ്‌ – ഉത്തപ്പ കൂട്ടിച്ചേര്‍ത്തു. Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages