News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

May 23, 2020

വീട്ടിലിരുന്ന്‌ ഫുട്‌ബോള്‍ പഠിക്കാം

featured image

ലണ്ടന്‍: ബ്രസീലിയന്‍ സോക്കര്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ഫുട്‌ബോള്‍ പരിശീലന പരിപാടി ആരംഭിച്ചു. 4 മുതല്‍ 14 വയസ്‌ പ്രായമുള്ളവര്‍ക്കാണു പരിശീലനം നല്‍കുന്നത്‌. ബ്രിട്ടന്‍ ആസ്‌ഥാനമായ 20 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ ഫുട്‌ബോള്‍ പരിശീലന സംഘടനയാണ്‌ ബ്രസീലിയന്‍ സോക്കര്‍ സ്‌കൂള്‍. ദൈനംദിന പരിശീലനങ്ങളിലൂടെ കുട്ടികളെ ഒരു നല്ല ഫുട്‌ബോള്‍ താരമാക്കുന്ന ക്ലാസുകളാണുള്ളത്‌. സൂപ്പര്‍ താരങ്ങളായ മൈക്കല്‍ ഓവന്‍, സോക്രട്ടീസ്‌, ഇതിഹാസ താരം പെലെ എന്നിവരുടെ അംഗീകാരമുള്ള ബ്രസീലിയന്‍ സോക്കര്‍ സ്‌കൂള്‍ ഇംഗ്ലണ്ടിന്റെ അലക്‌സ് ഓക്‌സ്ലെഡ്‌ – ചേംബര്‍ലൈന്‍, സ്‌കോട്ട്‌ലന്‍ഡിന്റെ റയാന്‍ ഫ്രേസര്‍ തുടങ്ങിയ രാജ്യാന്തര താരങ്ങള്‍ക്കു ജന്മം നല്‍കി. ലോക്ക്‌ഡൗണ്‍ സമയത്ത്‌ ശാരീരിക ക്ഷമതയും അതിനോടൊപ്പം പരിശീലനവും പ്രാധാന്യമേറിയതാണ്‌. ഒരു നല്ല ഫുട്‌ബോള്‍ താരത്തെ വികസിപ്പിക്കുന്ന സാങ്കേതികതകളും കഴിവുകളും പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. പ്രതിദിന പരിശീലന മൊഡ്യൂളുകള്‍ പൂര്‍ത്തിയാക്കുന്ന എല്ലാവര്‍ക്കും രാജ്യാന്തര അംഗീകാരമുള്ള ബ്രസീലിയന്‍ സോക്കര്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. സര്‍ട്ടിഫൈഡ്‌ കോച്ചുകളാണ്‌ ഓണ്‍ലൈന്‍ ക്ലാസുകള്‍ നയിക്കുന്നത്‌. കുട്ടികളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനുള്ള പോഷകാഹാര പദ്ധതികളും ക്ലാസുകളില്‍ ലഭിക്കും. വീടിനുള്ളില്‍ ഇരുന്ന്‌ ഫുട്‌ബോള്‍ പഠിക്കാന്‍ സാധിക്കുന്ന പദ്ധതിയിലേക്കു രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍: 77588 44548, 88483 80979. Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages