News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

May 23, 2020

കോവിഡിനു മുന്നില്‍ ലോകകപ്പും വഴിമാറും , ഔദ്യോഗിക പ്രഖ്യാപനം അടുത്തയാഴ്‌ച

featured image

മുംബൈ/ദുബായ്‌: ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ മാറ്റിവയ്‌ക്കാന്‍ സാധ്യതയേറി. ഒക്‌ടോബര്‍ – നവംബര്‍ മാസങ്ങളിലായാണു ലോകകപ്പ്‌ നടക്കേണ്ടത്‌. അടുത്തയാഴ്‌ച ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്നാണു സൂചന. ലോകകപ്പ്‌ മാറ്റുന്നതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റിന്റെ 13-ാം സീസണിനാണു വഴിതെളിയുന്നത്‌. ലോകകപ്പിന്റെ സമയത്ത്‌ ഐ.പി.എല്‍. 13-ാം സീസണ്‍ നടത്താനുള്ള ശ്രമം ബി.സി.സി.ഐ. നേരത്തേ തുടങ്ങിയിരുന്നു. കോവിഡ്‌ -19 മഹാമാരി മൂലം മാറ്റിവയ്‌ക്കുന്ന ടൂര്‍ണമെന്റുകളില്‍ ഒടുവിലത്തേതായിരിക്കും ലോകകപ്പ്‌. ടോക്കിയോ ഒളിമ്പിക്‌സ്, യൂറോ കപ്പ്‌ ഫുട്‌ബോള്‍, കോപാ അമേരിക്ക ഫുട്‌ബോള്‍ എന്നിവയടക്കം നിരവധി വമ്പന്‍ കായിക മേളകള്‍ അടുത്ത വര്‍ഷത്തേക്കു മാറ്റിവച്ചു. ട്വന്റി20 ലോകകപ്പ്‌ അടുത്ത വര്‍ഷത്തേക്കു മാറ്റി വയ്‌ക്കുമെന്നാണു സൂചന. അതോടെ 2021 മത്സരങ്ങളുടെ തിരക്കേറിയ വര്‍ഷമായി മാറും. ലോകകപ്പിന്റെ ഭാവിയെ 26 മുതല്‍ 28 വരെ നടക്കുന്ന രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ടെലികോണ്‍ഫെറന്‍സിലൂടെയാണു ചര്‍ച്ച. ലോകകപ്പ്‌ നിശ്‌ചയിച്ച പ്രകാരം ഈ വര്‍ഷം നടത്തുകയാണെങ്കില്‍ കാണികളില്ലാതെ അടച്ചിട്ട സ്‌റ്റേഡിയങ്ങളില്‍ നടത്തേണ്ടിവരും. അതിനോടു ക്രിക്കറ്റ്‌ ഓസ്‌ട്രേലിയയ്‌ക്ക് അനുകൂല ഭാവമില്ല. കാണികളില്ലാതെ മത്സരങ്ങള്‍ നടത്തിയാല്‍ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയയ്‌ക്കു കോടികളുടെ വരുമാന നഷ്‌ടമുണ്ടാകും. മൂന്നു വഴികളാണ്‌ ഐ.സി.സിക്കു മുന്നിലുള്ളത്‌. ആദ്യത്തേത്‌ 2021 ഫെബ്രുവരി- മാര്‍ച്ച്‌ മാസങ്ങളില്‍ ലോകകപ്പ്‌ നടത്തുകയാണ്‌. പിന്നാലെ ഐ.പി.എല്‍. അടുത്ത സീസണുമുണ്ടാകും. ലോകകപ്പും ഇംഗ്ലണ്ടിന്റെ ഇന്ത്യാ പര്യടനവുമായി കൂട്ടിയിടിയുണ്ടാകും. പരമ്പരയുടെ സംപ്രേഷണാവകാശം സ്വന്തമാക്കിയ സ്‌റ്റാര്‍ ഇന്ത്യ ഒരുനീട്ടിവയ്‌ക്കലിനു തയാറല്ലെന്നാണു സൂചന. രണ്ടാമത്തെ വഴി വേദി പരസ്‌പരം വച്ചു മാറുകയാണ്‌. 2021 ലെ ലോകകപ്പ്‌ വേദി ഇന്ത്യയാണ്‌. 2020 ലെ ലോകകപ്പിന്റെ വേദി ഇന്ത്യക്കു നല്‍കി പകരം 2021 ലെ വേദി ഓസ്‌ട്രേലിയയ്‌ക്കു നല്‍കുകയാണിത്‌. ഇതിനു ബി.സി.സി.ഐ. അനുകൂലമാണോ എന്ന്‌ ഉറപ്പില്ല. ക്രിക്കറ്റ്‌ ഓസ്‌ട്രേലിയയും ബി.സി.സി.ഐയും തമ്മില്‍ പരമ്പരകള്‍ നടത്താനുള്ള ചര്‍ച്ചയിലുമാണ്‌. മൂന്നാമത്തെ വഴി ട്വന്റി20 ലോകകപ്പ്‌ രണ്ടു വര്‍ഷത്തേക്കു മാറ്റി വയ്‌ക്കുകയാണ്‌. 2022 ല്‍ വമ്പന്‍ ടൂര്‍ണമെന്റുകളൊന്നുമില്ലെന്ന പോരായ്‌മയും ഇതിലൂടെ ഐ.സി.സിക്കു തീര്‍ക്കാം. ക്രിക്കറ്റ്‌ പുനരാരംഭിക്കാന്‍ മുന്നില്‍ നില്‍ക്കുന്നത്‌ ഇംഗ്ലണ്ടാണ്‌. ഇംഗ്ലീഷ്‌ താരങ്ങള്‍ പരിശീലനം പുനരാരംഭിച്ചു കഴിഞ്ഞു. ജൂലൈയില്‍ വെസ്‌റ്റിന്‍ഡീസ്‌, പാകിസ്‌താന്‍ ടീമുകള്‍ക്കെതിരേ നാട്ടില്‍ അവര്‍ പരമ്പര കളിക്കുന്നുണ്ട്‌. വിന്‍ഡീസാണ്‌ ആദ്യം ഇംഗ്ലണ്ടിലെത്തുന്നത്‌. ജൂലൈ അവസാനത്തോടെയാണു പാക്‌ താരങ്ങളെത്തുക. പാക്‌ താരങ്ങളെ കൊണ്ടു വരാന്‍ ചാര്‍ട്ടേഡ്‌ വിമാനങ്ങള്‍ അയയ്‌ക്കുമെന്ന്‌ ഇംഗ്ലണ്ട്‌ ആന്‍ഡ്‌ വെയ്‌ല്‍സ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ വ്യക്‌തമാക്കി. അവര്‍ തന്നെ വിമാനത്തിന്റെ ചെലവ്‌ വഹിക്കും. പരമ്പരകള്‍ പുനരാരംഭിക്കാന്‍ വലിയൊരു തുക ബോര്‍ഡ്‌ മാറ്റിവച്ചു കഴിഞ്ഞു. പാക്‌ ടീമിനു വേണ്ടി മാത്രമല്ല ജൂലൈയില്‍ തന്നെ വെസ്‌റ്റിന്‍ഡീസ്‌ ടീമിനെ കൊണ്ടു വരുന്നതിനും ചാര്‍ട്ടേഡ്‌ വിമാനങ്ങള്‍ അയയ്‌ക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍. 25 അംഗ പാക്‌ ടീമാണ്‌ ഇംഗ്ലണ്ടിലേക്കു വരുന്നത്‌. ജൂലൈ 30 നാണ്‌ ഇംഗ്ലണ്ടും പാകിസ്‌താനും തമ്മിലുള്ള മൂന്നു ടെസറ്റുകളുടെ പരമ്പര ആരംഭിക്കുക. Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages