News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

May 24, 2020

പാഠപുസ്‌തകവുമായി വന്ന ലോറിയില്‍ 65 കിലോ കഞ്ചാവ്‌; രണ്ടുപേര്‍ പിടിയില്‍

featured image

ഏറ്റുമാനൂര്‍: സി.ബി.എസ്‌.ഇ. വിദ്യാര്‍ഥികള്‍ക്കുള്ള പാഠപുസ്‌തകങ്ങളോടൊപ്പം ലോറിയില്‍ 65 കിലോഗ്രാം കഞ്ചാവ്‌ കടത്തിയ രണ്ടു പേരെ ഏറ്റുമാനൂരില്‍ വച്ച്‌ എക്‌സൈസ്‌ സംഘം പിടികൂടി. കോട്ടയം മൂലവട്ടം തെക്കേകുറ്റിക്കാട്ടില്‍ പ്രദീപിന്റെ മകന്‍ ആനന്ദ്‌ (24) , കല്ലറ പുതിയകല്ലുമടയില്‍ റജിമോന്റെ മകന്‍ അതുല്‍ (29) എന്നിവരാണ്‌ എം.സി. റോഡില്‍ ഏറ്റുമാനൂര്‍ പാറോലിക്കലിനു സമീപം കഞ്ചാവുമായി പിടിയിലായത്‌. ബംഗളുരുവില്‍നിന്നുവന്ന ലോറിയാണ്‌ പിടിയിലായത്‌. ആനന്ദിന്റേതാണു ലോറി. എക്‌സൈസ്‌ കമ്മിഷണറുടെ നേതൃത്വത്തില്‍ രൂപം കൊടുത്തിട്ടുള്ള തിരുവനന്തപുരം നര്‍ക്കോട്ടിക്‌ സ്‌പെഷല്‍ സ്‌ക്വാഡ്‌ സി.ഐ. അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വാളയാര്‍ മുതല്‍ പിന്തുടര്‍ന്നാണ്‌ കഞ്ചാവ്‌ കടത്തുകാരെ പിടികൂടിയത്‌. കോട്ടയം, ഏറ്റുമാനൂര്‍ ഭാഗത്തെ ലഹരിമാഫിയക്ക്‌ സ്‌ഥിരമായി കഞ്ചാവ്‌ എത്തിക്കുന്നസംഘമാണിത്‌. കോട്ടയം ഇല്ലിക്കല്‍ ഭാഗത്ത്‌ അരുണ്‍ഗോപന്‍ എന്ന വ്യക്‌തിക്ക്‌ എത്തിക്കാനുള്ള കഞ്ചാവാണിതെന്നു പിടിയിലായ പ്രതികള്‍ മൊഴി നല്‍കി. ആന്ധ്രയില്‍നിന്നാണു കഞ്ചാവ്‌ എത്തിക്കുന്നത്‌. പഴക്കുല കൊണ്ടുപോയ ലോറിയിലാണ്‌ കഞ്ചാവ്‌ ബംഗളുരു വരെ എത്തിച്ചത്‌. അവിടെനിന്ന്‌ എറണാകുളം ഇടപ്പള്ളിയിലേക്ക്‌ പാഠപുസ്‌തകങ്ങളുമായി പോകുന്ന ലോറിയില്‍ കയറ്റി ആനന്ദും അതുലും ഇത്‌ കോട്ടയത്തെത്തിക്കും. പാഠപുസ്‌തകം എറണാകുളത്ത്‌ ഇറക്കും മുമ്പു കഞ്ചാവ്‌ കോട്ടയത്തെത്തിച്ചു തിരികെപോകും. ഇതിന്‌ മുമ്പ്‌ 40 കിലോ കഞ്ചാവ്‌ ഇവര്‍ കോട്ടയത്ത്‌ എത്തിച്ചിരുന്നു. മുമ്പ്‌ മൈസൂര്‍ വഴിയാണ്‌ കഞ്ചാവ്‌ അതിര്‍ത്തികടത്തി കൊണ്ടുവന്നത്‌. ഇത്തവണ വാളയാര്‍ വഴിയും. ഏറ്റുമാനൂര്‍ എക്‌സൈസ്‌ സംഘത്തിനുപുറമെ സബ്‌ ഇന്‍സ്‌പെക്‌ടര്‍ അനൂപ്‌ സി നായരുടെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ പോലീസും സ്‌ഥലത്തെത്തിയിരുന്നു. Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages