News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Mar 30, 2020

ഫോര്‍മുല വണ്‍ സീസണ്‍ ഉപേക്ഷിച്ചേക്കും

featured image

ലണ്ടന്‍/ റിയോ ഡി ജനീറോ: ഫോര്‍മുല വണ്‍ ഗ്രാന്‍പ്രീ കാറോട്ട മത്സര സീസണ്‍ ഉപേക്ഷിക്കാനുള്ള സാധ്യതയേറി. കോവിഡ്‌ 19 വൈറസ്‌ ലോക വ്യാപകമായി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കായിക മേഖലയിലെ എല്ലാ മത്സരങ്ങളും ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിയിരിക്കുകയാണ്‌. പല ടൂര്‍ണമെന്റുകളും പാതി വഴിയില്‍ ഉപേക്ഷിച്ചു.
ഫോര്‍മുലവണ്‍ സീസീസണിലെ എട്ട്‌ ഗ്രാന്‍പ്രീകള്‍ ഏറെക്കുറെ ഉപേക്ഷിക്കേണ്ട അവസ്‌ഥയാണ്‌. ഈ സാഹചര്യത്തില്‍ സീസണ്‍ ഉപേക്ഷിക്കാനുള്ള സാധ്യതയും ഏറെയാണെന്നു ഫോര്‍മുലവണ്‍ അധ്യക്ഷന്‍ ബേര്‍ണി എക്‌ലെസ്‌റ്റോണ്‍ സൂചിപ്പിച്ചു. വാര്‍ത്താ ഏജന്‍സിയായ റോയ്‌ട്ടേഴ്‌സിനു നല്‍കിയ അഭിമുഖത്തിലാണു ബേര്‍ണി എക്‌ലെസ്‌റ്റോണ്‍ സീസണിന്റെ നടത്തിപ്പിനെ കുറിച്ച്‌ ആശങ്കാകുലനായത്‌. 89 വയസുകാരനായ എക്‌ലെസ്‌റ്റോണ്‍ ബ്രസീലിലെ സ്വന്തം ഫാമില്‍ കഴിയുകയാണ്‌. ബ്രസീല്‍ ലോക്ക്‌ ഡൗണ്‍ പ്രഖ്യാപിച്ചതു മൂലം അദ്ദേഹത്തിനു യാത്ര ചെയ്യാനാകില്ല.
ജൂലൈയില്‍ സില്‍വര്‍സ്‌റ്റോണില്‍ നടക്കേണ്ട ബ്രിട്ടീഷ്‌ ഗ്രാന്‍പ്രീ നടത്താനാകുമെന്ന്‌ എക്‌ലെസ്‌റ്റോണിന്‌ ഉറപ്പില്ല. പാതി വഴിയില്‍ ഫോര്‍മുല വണ്‍ റേസുകള്‍ നടത്തിയാലും വലിയ സാമ്പത്തിക നഷ്‌ടം നേരിടേണ്ടി വരും. ഇതാണ്‌ പൂര്‍ണായും സീസണ്‍ ഒഴിവാക്കാന്‍ ഉടമകളെ പ്രേരിപ്പിക്കുന്നത്‌. ഇതേക്കുറിച്ച്‌ ഔദ്യോഗിക പ്രഖ്യാപനങ്ങളുണ്ടായിട്ടില്ല. ഓസ്‌ട്രേലിയന്‍, മൊണാക്കോ ഗ്രാന്‍പ്രീകളാണ്‌ ആദ്യം റദ്ദാക്കിയത്‌.
ബഹ്‌റൈന്‍, വിയറ്റ്‌നാം, ചൈന, ഹോളണ്ട്‌, സ്‌പെയിന്‍, അസര്‍ബൈജാന്‍ എന്നീ ഗ്രാന്‍പ്രീകളും റദ്ദാക്കലിന്റെ വഴിയിലാണ്‌. ഏതെങ്കിലും രീതിയില്‍ റേസിങ്‌ നടത്താന്‍ സാധിച്ചാലും ടീമുകളുടെ വലിയ രീതിയിലുള്ള സഹകരണം ആവശ്യമായി വരും.
ഡ്രൈവര്‍മാരുടെ പ്രതിഫലത്തിലടക്കം വലിയ വെട്ടിക്കുറവ്‌ നടത്തേണ്ടി വരും. അവര്‍ സഹകരിക്കുമോയെന്നു പരിശോധിച്ച ശേഷമാകും തീരുമാനിക്കുക. നിലവിലെ ചാമ്പ്യന്‍ ബ്രിട്ടന്റെ ലൂയിസ്‌ ഹാമില്‍ട്ടന്‍ ഈ സീസണോടെ മെഴ്‌സിഡസ്‌ വിടാനുള്ള തയാറെടുപ്പിലായിരുന്നു. ഹാട്രിക്ക്‌ അടക്കം ആറ്‌ കിരീടം നേടിയ ഹാമില്‍ട്ടന്‍ ഫെരാരിയിലേക്കാണു കൂടുമാറുന്നതെന്നാണ്‌ വിവരം.
ഫെരാരി അധികൃതര്‍ ഹാമില്‍ട്ടനുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. മുന്‍ ലോക ചാമ്പ്യന്‍ സെബാസ്‌റ്റ്യന്‍ വെറ്റലിനെ ഒഴിവാക്കി ആ സ്‌ഥാനത്തേക്കു ഹാമില്‍ട്ടനെ എത്തിക്കാനാണു ഫെരാരിയുടെ ശ്രമം. മെഴ്‌സിഡസ്‌ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചില്ല. മെഴ്‌സിഡസിനൊപ്പമാണ്‌ ഹാമില്‍ട്ടന്‍ അഞ്ച്‌ കിരീടങ്ങളും നേടിയത്‌. ഈ സീസണും കിരീടത്തില്‍ മുത്തമിട്ടാല്‍ ഇതിഹാസ ഡ്രൈവര്‍ മൈക്കിള്‍ ഷുമാക്കറിന്റെ റെക്കോഡിനൊപ്പമെത്താന്‍ ഹാമില്‍ട്ടനാവുമായിരുന്നു. അടുത്ത സീസണില്‍ ഫെരാരിക്കുവേണ്ടി ഹാമില്‍ട്ടന്‍ മത്സരിച്ചാല്‍ വള്‍ട്ടേരി ബോത്താസ്‌ മെഴ്‌സിഡസിന്റെ ഒന്നാം നമ്പര്‍ ഡ്രൈവറായെത്തും.
സീസണ്‍ 15-18 റേസുകളാക്കി ചുരുക്കാനും നിലവിലെ സാഹചര്യത്തിലാകില്ലെന്ന്‌ എക്‌ലെസ്‌റ്റോണ്‍ പറഞ്ഞു. യു.എസ്‌്. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ ഉള്‍പ്പെടെയുള്ളവര്‍ റേസുകള്‍ നടത്താന്‍ അനുകൂല മനോഭാവമാണെങ്കിലും തങ്ങള്‍ക്കു കിട്ടുന്ന റിപ്പോര്‍ട്ടുകള്‍ പ്രതികൂലമാണെന്ന്‌ എക്‌ലെസ്‌റ്റോണ്‍ പറഞ്ഞു. 1954 മുതല്‍ നടക്കുന്ന മൊണാക്കോ ഗ്രാന്‍പ്രീ ചരിത്രത്തിലാദ്യമായി റദ്ദാക്കി.
സീസണിലെ ആദ്യ റേസായ ഓസ്‌ട്രേലിയന്‍ ഗ്രാന്‍പ്രീയും റദ്ദാക്കേണ്ടി വന്നു. ഫോര്‍മുല വണ്ണിന്റെ കോമേഴ്‌സ്യല്‍ റൈറ്റ്‌സ് നേടിയ യു.എസിലെ ലിബര്‍ട്ടി മീഡിയയാണു കൂടുതല്‍ പ്രതിസന്ധി നേരിടുന്നത്‌. 22 റേസുകളുടെ കലണ്ടറായിരുന്നു അവര്‍ക്കുണ്ടായിരുന്നത്‌. ബഹ്‌റൈന്‍, വിയറ്റ്‌നാം, ചൈന, ഹോളണ്ട്‌, സ്‌പെയിന്‍, അസര്‍ബൈജാന്‍ തുടങ്ങിയ ആറ്‌ ഗ്രാന്‍പ്രീകള്‍ അവര്‍ക്കു പുതുക്കി നിശ്‌ചയിക്കണം. ജൂലൈ 19 നു നടക്കേണ്ട ബ്രിട്ടീഷ്‌ ഗ്രാന്‍പ്രീ റദ്ദാക്കേണ്ട സ്‌ഥിതിയിലാണ്‌. ജൂലൈ ഒന്‍പത്‌ മുതല്‍ 12 വരെ നടക്കേണ്ട ഗുഡ്‌വുഡ്‌ ഫെസ്‌റ്റിവല്‍ ഓഫ്‌ സ്‌പീഡ്‌ നീട്ടിവച്ചിരിക്കുകയാണ്‌. ഗുഡ്‌വുഡ്‌ ഫെസ്‌റ്റിവലില്‍ ശരാശരി 200,000 പേരാണു പങ്കെടുത്തിരുന്നത്‌.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages