News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Mar 30, 2020

''ഞങ്ങള്‍ക്ക് എന്തെങ്കിലും കഴിക്കണം, നയാപൈസ കയ്യിലില്ല'' ഇറ്റലിയിലെ സിസിലി ദ്വീപില്‍ നഗരത്തില്‍ ജനക്കൂട്ടം കടകള്‍ കൊള്ളയടിക്കുന്നു

featured image

റോം: ലോകത്ത് കോവിഡ് മരണം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇറ്റലിയില്‍ വിശപ്പ് താങ്ങാനാകാതെ ജനങ്ങള്‍ പോലീസ് നോക്കി നില്‍ക്കെ സൂപ്പര്‍മാര്‍ക്കറ്റുകളും ഭക്ഷണശാലകളും കൊള്ളയടിക്കുന്നു. ഇറ്റലിയിലെ സിസിലി ദ്വീപില്‍ കടകള്‍ക്കും മറ്റും കാവല്‍ നില്‍ക്കുന്ന പോലീസുകാര്‍ക്ക് ആയുധധാരികള്‍ ആയിരുന്നിട്ടും ഒന്നും ചെയ്യാനാകുന്നില്ല. ഏപ്രില്‍ 3 ന് അവസാനിക്കുന്ന മൂന്നാഴ്ചയ്ക്ക് ശേഷവും രാജ്യം ലോക്ക്ഡൗണില്‍ തുടരേണ്ടി വരുമെന്നാണ് സൂചനകള്‍.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇറ്റലി ഏറ്റവും മോശമായ കാലത്തിലൂടെയാണ് കടന്നു പോകുന്നത്. ഈ മെഡിറ്ററേനിയന്‍ രാജ്യത്ത് മരണസംഖ്യ 10,000 കടന്നു. പ്രതിസന്ധി യൂറോപ്യന്‍ യൂണിയനിലെ മൂന്നാമത്തെ സമ്പന്നരായിട്ടും ഇറ്റലിയുടെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തുകളഞ്ഞു. മാര്‍ച്ച് 12 മുതല്‍ തുടരുന്ന ലോക്ക്ഡൗണ്‍ ദശലക്ഷക്കണക്കിന് ആള്‍ക്കാരുടെ സ്ഥിരവരുമാനം തകര്‍ത്തിരിക്കുകയാണ്. രാജ്യത്തെ മിക്കവാറും ഇടപാടുകളും അടച്ചിരിക്കുന്ന സ്ഥിതിയിലാണ്.

ഇറ്റലിയിലെ ഏറ്റവും വികസനം കുറഞ്ഞ മേഖലയായ സിസിലിയെയാണ് കൊറോണ പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചത്. പലെര്‍മോയിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും ആള്‍ക്കാര്‍ സാധനങ്ങള്‍ എടുത്തുകൊണ്ട് ഓടുകയാണെന്നാണ് ലാ റിപ്പബ്‌ളിക്കയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പണം ചോദിച്ചപ്പോള്‍ ഞങ്ങളുടെ കയ്യില്‍ നയാപൈസയില്ല, എന്തെങ്കിലും ഞങ്ങള്‍ക്കും കഴിക്കണമെന്ന് ഒരാള്‍ കാഷ്യറോട് ദേഷ്യത്തില്‍ അലറിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സിസിലിയിലെ മറ്റ് നഗരങ്ങളിലും സ്ഥിതി ഇതാണ്. ലോക്ക് ഡൗണില്‍ തുറന്ന് വെയ്ക്കാന്‍ അനുവാദം കിട്ടിയിട്ടുള്ള ചെറുകിട ഭക്ഷണശാലകള്‍ നാട്ടുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന സൗജന്യമായി ഭക്ഷണം നല്‍കേണ്ട സ്ഥിതിയാണെന്ന് കൊറിയര്‍ ഡെല്ലാ സേറയും റിപ്പോര്‍ട്ട് ചെയ്യുന്നു.

കോവിഡ് ബാധിച്ച് ഇവിടെ 50 പേരാണ് മരണമടഞ്ഞത്. 50 ലക്ഷം പേര്‍ താമസിക്കുന്ന സ്ഥലം ഏതു നിമിഷവും പൊട്ടാവുന്ന ഒരു സാമൂഹ്യബോംബിന്റെ ടിക് ടിക് ശബ്ദത്തിന് കീഴിലാണ് പത്രം പറയുന്നു. ” ആരോഗ്യം, വരുമാനം, ഭാവി എന്നിവയില്‍ ജനങ്ങളുടെ കൂടുതല്‍ ആശങ്കകള്‍ പങ്കുവെയ്ക്കാന്‍ ഭയമുണ്ട്. അവ വിദ്വേഷത്തിലേക്കും അസഹിഷ്ണുതയിലേക്കും പോയാല്‍ കാര്യങ്ങള്‍ കുടുതല്‍ വഷളാകും.” ദക്ഷിണമേഖലയുടെ ചുമതലകള്‍ വഹിക്കുന്ന മന്ത്രി ഗിസപ്പെ പ്രൊവെന്‍സാനോ ലാ റിപ്പബ്‌ളിക്കയോട് പ്രതികരിച്ചത് ഇങ്ങിനെയായിരുന്നു.

വരുമാനം നിലയ്ക്കുകയും ബിസിനസ് അടച്ചുപൂട്ടുകയും ചെയ്തതോടെ ജനങ്ങള്‍ ജീവകാരുണ്യ സംഘടനകളുടെ സഹായം അഭ്യര്‍ത്ഥിക്കേണ്ടി വരുന്ന സ്ഥിതിയിലാണ്. ലാ സ്റ്റാമ്പായുടെ റിപ്പോര്‍ട്ട് പ്രകാരം മൂന്ന് ലക്ഷത്തോളം പേര്‍ സിസിലിയില്‍ ഏജന്റ്മാര്‍, കെയറര്‍മാര്‍, പാര്‍ക്കിംഗ് അറ്റന്റ്റന്റ്്‌സ് തെരുവ് കച്ചവടക്കാര്‍ക്ക് എന്നിങ്ങനെ ജോലി ചെയ്യുന്നുണ്ട്.

ശനിയാഴ്ച വാഹനത്തില്‍ ഡെലിവറി നടത്താന്‍ പോയ തങ്ങളുടെ ജീവനക്കാരനെ ആള്‍ക്കാര്‍ ആക്രമിച്ച് വാഹനത്തില്‍ നിന്നും ഭക്ഷണ സാധനം എടുത്തുകൊണ്ടു പോയതായി ഒരു ഫാസ്റ്റ്ഫുഡ് ഡെലിവറി കമ്പനി പറയുന്നു. ക്വാറന്റൈനില്‍ കട അടച്ചുപൂട്ടപ്പെട്ട ഒരു ദമ്പതികള്‍ ബാരിയിലെയും പുഗ്‌ളിയയിലെയും ബാങ്കുകള്‍ക്ക് മുന്നില്‍ 50 യൂറോയ്ക്ക് വേണ്ടി യാചിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടിരുന്നു.

ശക്തമായ മഴയുണ്ടായിരുന്ന ശനിയാഴ്ച സായാഹ്നത്തില്‍ പാലര്‍മോയിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് മുന്നില്‍ നാലിലധികം പോലീസുകാര്‍ ഉണ്ടായിരുന്നു. ഇവര്‍ നിശബ്ദരായി നിന്നു. ഇവര്‍ക്ക് കടക്കാരുമായി സംസാരിക്കാനോ ഇടപെടാനോ കര്‍ശന നിയന്ത്രണമമുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആക്രമിക്കാതെ ജനങ്ങള്‍ക്ക് രക്ഷയില്ലെന്നാണ് ഒരു നാട്ടുകാരന്‍ പറയുന്നത്. ജനക്കൂട്ടം രോഷത്തിലേക്ക് പോകാതിരിക്കാന്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ നിരന്തരം ടെലിവിഷനില്‍ എത്തുകയാണ്.

ജനങ്ങള്‍ക്ക് ഭക്ഷ്യ വസ്തുക്കള്‍ വാങ്ങാന്‍ കുടുതല്‍ ഭക്ഷ്യ വൗച്ചറുകള്‍ എത്തിക്കാമെന്നാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗിസപ്പേ കോണ്ടേ പറയുന്നത്. ആള്‍ക്കാരുടെ ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കാന്‍ 400 ദശലക്ഷം യൂറോ കൂടി അനുവദിച്ചിരിക്കകയാണ് കോണ്ടേ. ഈ മാസം ആദ്യം 25 ബില്യണ്‍ യൂറോയുടെ സാമ്പത്തീക പാക്കേജ് ഇറ്റാലിയന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages