News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Mar 30, 2020

പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടി

featured image

തിരുവനന്തപുരം : 2020 മാര്‍ച്ച് 20 മുതല്‍ ജൂണ്‍ 18 വരെയുള്ള കാലയളവില്‍ അവസാനിക്കുന്ന റാങ്ക് ലിസറ്റുകളുടെ കാലാവധി പി എസ് സി മൂന്ന് മാസത്തേക്ക് നീട്ടി. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ നിയമന നടപടികള്‍ നിര്‍ത്തിവെച്ച സാഹചര്യത്തിലാണ് നടപടി.

പി എസ് സി പരീക്ഷകള്‍, അഭിമുഖങ്ങള്‍, നിയമന ശുപാര്‍ശകള്‍, വകുപ്പ്തല പരീക്ഷകള്‍ എന്നിവയെല്ലാം നിലവില്‍ മാറ്റിവെച്ചിരിക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുഴുവനായും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിക്കപ്പെട്ടതിനല്‍ ഓഫീസുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും കാര്യമായ ഭംഗം വന്നിരിക്കുകയാണ്.

കോളേജ് വിദ്യാഭ്യാസ വകുപ്പിലെയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെയും വിവിധ വിഷയങ്ങളില്‍ ലക്ചറര്‍, ആയുര്‍വേദ കോളേജുകളിലെ വിവിധ തസ്തികകള്‍, ആരോഗ്യവകുപ്പിലെ ഡെപ്യൂട്ടി ഡിസ്ട്രിക്ട് എജ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍, ലൈവ് സ്‌റ്റോക് ഇന്‍സ്‌പെക്ടര്‍, മുന്‍സിപ്പല്‍ സെക്രട്ടറിം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി തുടങ്ങി രണ്ടോ മൂന്നോ മാസങ്ങള്‍ക്കകം കാലാവധി തീരുന്ന ലിസ്റ്റുകളില്‍ ഉള്‍പ്പെടുന്നവര്‍ക്കെല്ലാം തീരുമാനം ആശ്വാസമായേക്കും.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages