News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Mar 31, 2020

കുവൈറ്റില്‍ താമസ- കുടിയേറ്റ നിയമ ലംഘകരായ രണ്ടര ലക്ഷം വിദേശികള്‍ക്ക് പൊതുമാപ്പ് കാലയളവില്‍ സര്‍ക്കാര്‍വക സൗജന്യ വിമാന ടിക്കറ്റ്

featured image

കുവൈത്ത്‌സിറ്റി: ഇന്ന് ഫര്‍വാനിയായി വിവിധ രാജ്യങ്ങളിലെ എംബസി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് താമസ-കുടിയേറ്റ മേധാവി തലാല്‍ അല്‍ മറാഫി സര്‍ക്കാറിന്റെ തീരുമാനം അറിയിച്ചത്.

അടുത്ത മാസം ഒന്ന് മുതല്‍ 30-വരെ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് താമസ-കുടിയേറ്റ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ രാജ്യങ്ങളിലെ എംബസി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്് അസി.അണ്ടര്‍ സെക്രട്ടറി സര്‍ക്കാര്‍ സൗജന്യമായി വിമാന നല്‍കുമെന്ന തീരുമാനം അറിയിച്ചത് .നിലവില്‍ താമസ-കുടിയേറ്റ നിയമ ലംഘകരായി രണ്ടരലക്ഷത്തോളം വിദേശികള്‍ രാജ്യത്തുണ്ടന്ന് പറഞ്ഞു. ഇതില്‍ ഒന്നര ലക്ഷത്തില്‍ അധികം 2018-ലെ പൊതുമാപ്പിന് ശേഷം താമസ-കുടിയേറ്റ നിയമലംഘകരായ മാറിയരാാണ്. എന്നാല്‍ ,കെറോണ വൈറസിന്റെ പശ്ചാത്തിലത്തില്‍ രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മാര്‍ച്ച് ആദ്യ മുതല്‍ അവധി നല്‍കിയത് മൂലം ഒരു ലക്ഷത്തോളം പേരും ഇത്തരം ഗണത്തില്‍ ഇപ്പോള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ ആശ്രിത,കുടുംബ,കെമേഷ്യല്‍ അടക്കമുള്ള സന്ദര്‍ശക വിസകാലവധികഴിഞ്ഞവരുമുള്‍പ്പെടുന്നു. നിയമ-ലംഘകര്‍ക്ക് പിഴ ഒടുക്കി ഇഖാമ പുതുക്കാനും അവസരമുണ്ട്.

നിയമ ലംഘകരില്‍, പാസ്‌പോര്‍ട്ട് കൈവശം ഉള്ളവര്‍ക്ക് മറ്റ് കേസുകള്‍ ഒന്നും ഇല്ലെങ്കില്‍ യായ്രക്ക് തയ്യാറാകം. പാസ്‌പോര്‍ട്ട് ഇല്ലാത്തവര്‍ അതാത് എംബസികളില്‍ നിന്നുള്ള ഔട്ട് പാസുമായി അധികൃതരെ ബന്ധപ്പെടണം.

ആഭ്യന്തര മന്ത്രാലയം ഇത്തരം കേസുകള്‍ കൈാര്യം ചെയ്യാനായി സ്ത്രികള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകമായി 12 സ്‌കൂളുകള്‍ രാജ്യത്തെ ആറ് ഗവര്‍ണറേറ്റുകളിലായി സജ്ജമാക്കിയിട്ടുണ്ട്.

ഇവിടെ ഏകജാലക സംവിധാമാണ്.അതായത്, ആഭ്യന്തര മന്ത്രാലയം,നീതിന്യായ വിഭാഗം തുടങ്ങി എല്ലാ വകുപ്പുകളുമുണ്ട്. കേസുകള്‍ ഉള്ളവര്‍ക്കും അവ തീര്‍പ്പാക്കി നാട് അണയാണ് ഉപകരിക്കുന്ന തരത്തിലാണതെന്ന് ചടങ്ങില്‍ സംസാരിച്ച വിദേശകാര്യ മന്ത്രാലയത്തിലെ ഫസ്‌ററ്് സെക്രട്ടറി ജമാല്‍ അഹമദ് അല്‍റിഫായി വ്യക്തമാക്കി. എന്നാല്‍,ഇവിടുന്ന് അന്തിമ അനുമതി ലഭ്യമാക്കുന്നവര്‍ക്ക് എംബസിയുടെ അനുമതിയില്ലാതെ പുറത്ത് പേകാന്‍ കഴിയില്ല. ഇവര്‍ക്കുള്ള താമസ-സൗകര്യം സര്‍ക്കാര്‍ സ്‌കൂളുകളിലായി ഒരുക്കിയിട്ടുണ്ട്.സ്‌കൂള്‍ െഷല്‍ട്ടറില്‍ നിന്ന് സിവില്‍ ഏവിയേഷന്റെ അനുമതി ലഭ്യമാവുന്ന മുറയക്ക് അവരുടെ മാത്യരാജ്യത്തേക്ക് മടക്കി അയക്കാനണ് തീരുമാനം.ഇത്തരത്തില്‍ പോകുന്നവര്‍ക്ക് പുതിയ വിസയില്‍ കുവൈത്തില്‍ തിരച്ച് എത്താന്‍ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. എംബസിയുടെ കണക്കില്‍ കഴിഞ്ഞ മാസം വരെ ഇന്ത്യക്കാരായ നിയമ ലംകരുടെ എണ്ണം 24,400-ആയിരുന്നു.പുതുതായി ഉള്‍പ്പെട്ടിരിക്കുന്ന ഒരുലക്ഷത്തില്‍ റസിഡന്‍സി ലംഘകരായിട്ടുള്ളവരുടെ എണ്ണം ലഭ്യമായടിട്ടില്ലെങ്കിലും ഇവരിലും നല്ലെരു ശതമാനം ഇന്ത്യക്കാര്‍ ആകാനാണ് സാധ്യത.എന്നാല്‍, ഇന്ത്യയിലേക്ക് ഇപ്പോള്‍ വിമാന സര്‍വീസ് നിര്‍ത്തിയിരിക്കുന്നത് ആശങ്കയിലായിത്തിയിരിക്കുകയാണ്

-അനില്‍ പി. അലക്സ്

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages