News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Mar 26, 2020

വാഹനങ്ങള്‍ പുറന്തള്ളുന്ന കാര്‍ബണ്‍ മോണോക്‌സൈഡിന്റെ അളവു കുറഞ്ഞു ; ജനതാ കര്‍ഫ്യു ദിനം മുതല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വായു ശുദ്ധം

featured image

കൊച്ചി: ഗതാഗതവും നിര്‍മാണ പ്രവര്‍ത്തങ്ങളും നിലച്ചതോടെ അന്തരീക്ഷ മലിനീകരണം ഗണ്യമായി കുറഞ്ഞു. വായുവില്‍ രാസവസ്തുക്കളുടെയും പൊടിപടലങ്ങളുടെയും അളവ് ഗണ്യമായി കുറഞ്ഞു. വാഹനങ്ങള്‍ പുറന്തള്ളുന്ന കാര്‍ബണ്‍ മോണോക്‌െസെഡിന്റെ അളവും കുറഞ്ഞു. കഴിഞ്ഞ 22-ലെ ജനതാ കര്‍ഫ്യു ദിനം മുതല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വായുവിന്റെ നിലവാരം മെച്ചപ്പെടുകയാണെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കുകളില്‍ വ്യക്തം. അന്തരീക്ഷവായുവിന്റെ ഗുണം കാണിക്കുന്ന എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് നിലവില്‍ 50 ആണ്.

സാധാരണയായി ഇത് നൂറിനടുത്തായിരുന്നു. 0 മുതല്‍ 50 വരെയാണ് ഏറ്റവും ശുദ്ധമായ വായു. കഴിഞ്ഞ 22-ന് എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 50 ആയിരുന്നു. അന്ന് എറണാകുളത്തിന്റെ വ്യവസായമേഖലയായ ഉദ്യോഗമണ്ഡലില്‍ ഇത് 64 ല്‍ എത്തിയത് അന്തരീക്ഷ മലിനീകരണം നന്നേ കുറഞ്ഞതിനു തെളിവായി. കാര്‍ബണ്‍ മോണോക്‌െസെഡിന്റെ അളവ് കഴിഞ്ഞ 22 നാണ് ഏറ്റവും കുറവ് രേഖപ്പെടുത്തിയത്; 0.6. അമോണിയ വാതകത്തിന്റെ അളവ് പത്തില്‍നിന്നു ക്രമേണ കുറഞ്ഞ് മൂന്നിലെത്തി. െനെട്രജന്‍ ഓക്‌െസെഡിന്റെ അളവ് 61.8 വരെ എത്തിയിരുന്നെങ്കിലും ഇപ്പോ അഞ്ചിലെത്തി.

പൊടിപടലങ്ങളുടെ കുറവാണ് ഏറ്റവും ശ്രദ്ധേയം. 10 െമെക്രോമീറ്ററില്‍ കുറഞ്ഞ വലിപ്പമുള്ള പൊടിപടലങ്ങളുടെ (പാര്‍ട്ടിക്കുലേറ്റ് മാറ്റേഴ്‌സ് പി.എം. 10) അളവ് അന്തരീക്ഷത്തില്‍ 56 ആയിരുന്നത് ജനതാ കര്‍ഫ്യൂ ദിനത്തില്‍ 39.1 ആയി കുറഞ്ഞു. പി.എം 10 അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന സ്വഭാവമുള്ളതാണ്. ശ്വാസകോശത്തിനുള്ളിലേക്കു കടക്കുന്ന തീരെ ചെറിയ പൊടിപടലങ്ങളായ (പി.എം 2.5) അളവും നന്നേ കുറഞ്ഞു.
റോഡ്/പാലം/മെട്രോ നിര്‍മാണം എന്നിവയില്‍ നിന്നാണ് കൊച്ചിയില്‍ പ്രധാനമായും പൊടിപടലങ്ങള്‍ രൂപപ്പെടുന്നത്.

മരട് ഫ്‌ളാറ്റ് പൊളിച്ചപ്പോള്‍ അന്തരീക്ഷത്തിലെ പൊടിപടലങ്ങളുടെഅളവ് 3000 പി.പി.എം. ആയി ഉയര്‍ന്നിരുന്നു. അന്തരീക്ഷത്തിലെ െഹെഡ്രജന്‍ സള്‍െഫെഡിന്റെ അളവ് ആറുദിവസമായി പൂജ്യമാണ്. സള്‍ഫര്‍ ഡയോക്‌െസെഡിന്റെ അളവില്‍ വലിയ വ്യതിയാനമില്ല. ബെന്‍സീന്‍ വാതകത്തിന്റെ അളവിലും കുറവുണ്ട്. സംസ്ഥാനത്തെ പ്രമുഖ വ്യവസായമേഖലയായ കളമശേരി ഏലൂരില്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ മോണോക്‌െസെഡിന്റെ അളവില്‍ വലിയ ഏറ്റക്കുറച്ചിലില്ല. എന്നാല്‍, വ്യവസായ മേഖലകള്‍ അടച്ചതോടെ സള്‍ഫര്‍ വാതകത്തിന്റെ പുറന്തള്ളല്‍ കുറഞ്ഞിട്ടുണ്ട്.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages