News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Mar 30, 2020

പോലീസിനു മാസ്‌ക് വിതരണം ചെയ്‌ത് മടങ്ങിയ സന്നദ്ധപ്രവര്‍ത്തകനും പോലീസ്‌ മര്‍ദനം

featured image

കാസര്‍ഗോഡ്‌: പോലീസുകാര്‍ക്ക്‌ ഉപയോഗിക്കാനായി മാസ്‌ക്‌ വിതരണം ചെയ്‌ത്‌ മടങ്ങുകയായിരുന്ന ജനകീയ ജാഗ്രതാ സമിതി വളന്റിയര്‍ക്കു പോലീസിന്റെ മര്‍ദനം.
സി.പി.എം. പ്രവര്‍ത്തകനും രക്‌തദാനസേന ജില്ലാകമ്മിറ്റി അംഗവുമായ ഉദുമ ബേവൂരി സ്വദേശി അമോഷി(29)നാണ്‌ ശനിയാഴ്‌ച വൈകിട്ട്‌ ഉദുമയില്‍ വച്ച്‌ ലാത്തിയടിയേറ്റത്‌. കൈയിലുണ്ടായിരുന്ന പാസും തിരിച്ചറിയല്‍ കാര്‍ഡുകളും കാണിച്ചിട്ടുപോലും ഫലമുണ്ടായില്ലെന്ന്‌ അമോഷ്‌ പറഞ്ഞു.
കാസര്‍ഗോഡ്‌ വച്ച്‌ ജില്ലാ പോലീസ്‌ മേധാവിക്കു മാസ്‌കുകള്‍ കൈമാറിയതിനു ശേഷം നാട്ടുകാരായ ചിലര്‍ക്കുവേണ്ടി അത്യാവശ്യ മരുന്നുകള്‍ വാങ്ങി തിരിച്ചുവരികയായിരുന്നു അമോഷ്‌ മരുന്നുകള്‍ എത്തിച്ചുകൊടുത്ത്‌ വീട്ടിലേക്കു മടങ്ങുന്ന വഴിയാണ്‌ ആംഡ്‌ പോലീസുകാര്‍ തടഞ്ഞുനിര്‍ത്തി ലാത്തി കൊണ്ട്‌ പലവട്ടം അടിച്ചത്‌.
ഒരു സി.ഐ. അടക്കമുള്ളവരാണു സംഘത്തിലുണ്ടായിരുന്നത്‌. എല്ലാവരും മാസ്‌ക്‌ ധരിച്ചിരുന്നതിനാല്‍ തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും അമോഷ്‌ പറയുന്നു. സംഭവം ജില്ലാ പോലീസ്‌ മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും നടപടി ഉണ്ടാകുമെന്നാണു പ്രതീക്ഷയെന്നും അമോഷ്‌ പറഞ്ഞു.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages