News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Mar 31, 2020

അതിഥിത്തൊഴിലാളികള്‍ക്കു വ്യാജ സന്ദേശം , രണ്ടു യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ അറസ്‌റ്റില്‍

featured image

മലപ്പുറം: നിലമ്പൂരില്‍നിന്ന്‌ ഉത്തരേന്ത്യയിലേക്ക്‌ ട്രെയിനുണ്ടെന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ചതിന്‌ മലപ്പുറം എടവണ്ണയിലെ പ്രാദേശിക യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ അറസ്‌റ്റില്‍. എടവണ്ണ യൂത്ത്‌ കോണ്‍ഗ്രസ്‌ മുന്‍ മണ്ഡലം സെക്രട്ടറി സാകിര്‍ തുവ്വക്കാട്‌ (32), എടവണ്ണ യൂത്ത്‌ കോണ്‍ഗ്രസ്‌ മുന്‍ മണ്ഡലം പ്രസിഡന്റ്‌ ഷെരീഫ്‌ (36)എന്നിവരെയാണ്‌ എടവണ്ണ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
വ്യാജപ്രചരണം നടത്തി അതിഥിത്തൊഴിലാളികളെ കബളിപ്പിച്ചതിനാണ്‌ ഇരുവര്‍ക്കുമെതിരെ കേസെടുത്തത്‌. ലോക്ക്‌ ഡൗണിലെ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ ഉണ്ടാകുമെന്നും, പശ്‌ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അയച്ചതാണെന്നുമുള്ള വാട്‌സ്‌ആപ്പ്‌ ശബ്‌ദസന്ദേശമാണ്‌ മലപ്പുറംമേഖലയിലെ അതിഥിത്തൊഴിലാളികളുടെ ഫോണ്‍ വഴി പ്രചരിച്ചത്‌.
പലഫോണുകളിലും സന്ദേശം എത്തിയതോടെയാണ്‌ പോലീസ്‌ അനേ്വഷണം തുടങ്ങിയത്‌. എടവണ്ണ സ്വദേശി ഷാക്കിറിന്റെ ശബ്‌ദമാണിതെന്നു പോലീസ്‌ കണ്ടെത്തിയത്‌. സന്ദേശം തയാറാക്കി അയക്കാന്‍ പറഞ്ഞത്‌ മണ്ഡലം പ്രസിഡന്റായിരുന്ന ഷെരീഫാണെന്ന്‌ഷാക്കിര്‍ പൊലീസിനു മൊഴി നല്‍കി. ഇയാളെ ചോദ്യം ചെയ്‌തപ്പോള്‍ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട്‌ കുറ്റം സമ്മതിച്ചു. എന്നാല്‍, ഫോര്‍വേഡ്‌ ചെയ്‌തുകിട്ടിയ സന്ദേശത്തിന്റെ ആധികാരികത അനേ്വഷിക്കാന്‍ നാട്ടിലുള്ള ഒരു പബ്ലിക്‌ ഗ്രൂപ്പിലിടുക മാത്രമാണ്‌ പ്രവര്‍ത്തകര്‍ ചെയ്‌തതെന്നാണ്‌ യൂത്ത്‌കോണ്‍ഗ്രസിന്റെ വിശദീകരണം.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages