News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Mar 31, 2020

ഗോവയിൽ കുടുങ്ങിയ മലയാളികള്‍ക്ക് തണ്ടർ ഫോഴ്സിന്റെ സഹായഹസ്തം

featured image

ഗോവ: ഗോവയിൽ 100-ൽ അധികം മലയാളികൾ നാട്ടിൽ എത്തുവാൻ കഴിയാതെ കുടുങ്ങി കിടക്കുന്നു. ഗോവ എയർപോർട്ടിൽ ജോലി ചെയ്തിരുന്നവരാണ് ഇവരിൽ കൂടുതലും. നാട്ടിലേക്ക് തിരിച്ചു പോകാം എന്ന പ്രീതിക്ഷയിൽ ആയിരുന്ന ഇവർക്ക് ആവശ്യത്തിന് ആഹാരം ലഭിക്കുന്നില്ല എന്ന വിവരം അറിഞ്ഞതിനെ തുടർന്ന് മലയാളിയായ അനിൽ നായരിന്റെ ഉടമസ്ഥതയിൽ ഉള്ള തണ്ടർ ഫോഴ്സിന്റെ നേതൃതത്തിൽ ആവശ്യമുള്ള ആഹാര സാധനങ്ങൾ, സനിറ്റീസർ, മാസ്ക് എത്തിച്ചു.

അഞ്ചും പത്തും പേരടങ്ങുന്ന ഗ്രൂപ്പ് ആയി വിവിധ സ്ഥലങ്ങളിലാണ് ഇവർ താമസിക്കുന്നത്. ഇവർക്ക് എല്ലാവർക്കും ആഹാര സാധനങ്ങൾ എത്തിച്ചതിനു പുറമെ വീട്ടിൽ പോകാൻ കഴിയാതെ ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും കുടുങ്ങിയ 130ൽ അധികം ആളുകൾക്ക് എല്ലാ ദിവസവും വൈകുന്നേരം ഡിന്നർ തണ്ടർ ഫോഴ്സ് നൽകി വരുന്നു. ലോക്കഡോൺ തീരുന്നതു വരെ ആഹാരം കൊടുക്കാൻ ശ്രെമിക്കും എന്ന് അനിൽ നായർ പറഞ്ഞു.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages