ന്യൂഡല്‍ഹി:  അതിര്‍ത്തി അടച്ച കര്‍ണാടകത്തിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. 

കേരളവുമായുള്ള അതിര്‍ത്തികള്‍ തുറക്കാന്‍ കര്‍ണാടകത്തോട് നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അതിര്‍ത്തികള്‍ അടയ്ക്കാനുള്ള തീരുമാനം സ്‌റ്റേ ചെയ്യണമെന്നും ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.  

രോഗികളുമായി പോകുന്ന ആംബുലന്‍സ് പോലും തടയുന്നതായും ഉണ്ണിത്താന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.  കഴിഞ്ഞ ദിവസം കര്‍ണാടക അതിര്‍ത്തിയില്‍ ആംബുലന്‍സ് തടഞ്ഞതോടെ ആശുപത്രിയില്‍ എത്തിക്കാനാകാതെ ഒരു രോഗി മരിച്ചിരുന്നു

 അതിര്‍ത്തികള്‍ തുറക്കാന്‍ കര്‍ണാടകത്തോട് ആവശ്യപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണിലൂടെ പ്രധാനമന്ത്രിയോട്  അഭ്യര്‍ഥിച്ചിരുന്നു.

 

Content Content Highlight: Rajmohan Unnithan files Petition in Supreme Court against Karnataka