News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Mar 26, 2020

ഐ.പി.എല്ലിനും ലോക്ക്‌ ? ഉത്തരമില്ലാതെ ബി.സി.സി.ഐ.

featured image

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റിന്റെ 13-ാമത്‌ സീസണ്‍ മാറ്റിവയ്‌ക്കാനോ റദ്ദാക്കാനോയുള്ള സാധ്യതയേറി. രാജ്യത്ത്‌ 21 ദിവസത്തെ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചതോടെ ടൂര്‍ണമെന്റിന്റെ നടത്തിപ്പും ആശങ്കയിലായിരുന്നു.
29 നു തുടങ്ങേണ്ട ടൂര്‍ണമെന്റ്‌ ഏപ്രില്‍ 15 ലേക്കു നീട്ടിയിരുന്നു. കോവിഡ്‌ 19 വൈറസ്‌ നിയന്ത്രണ വിധേയമായാല്‍ മാത്രമേ പുതുക്കിയ തീയതിയിലും ടൂര്‍ണമെന്റ്‌ തുടങ്ങാനാകു. ടോക്കിയോ ഒളിമ്പിക്‌സ് 2021 ലേക്കു മാറ്റിയതിനു പിന്നാലെയാണ്‌ ഐ.പി.എല്ലിനെ കുറിച്ചുള്ള ആശങ്കയും സജീവമായത്‌.നിലവിലെ സാഹചര്യത്തില്‍ ഐ.പി.എല്‍. നടത്താനാകില്ലെന്നു ഫ്രാഞ്ചൈസികള്‍ ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍നിന്ന്‌ അഭിപ്രായങ്ങള്‍ ഉയര്‍ന്നെങ്കിലും ബി.സി.സി.ഐ. പ്രസിഡന്റ്‌ സൗരവ്‌ ഗാംഗുലി മനസ്‌ തുറന്നില്ല.
കൃത്യമായ ഉത്തരം നല്‍കാനാകില്ലെന്നും വാര്‍ത്താ ഏജന്‍സിക്ക്‌ അനുവദിച്ച അഭിമുഖത്തില്‍ ഗാംഗുലി പറഞ്ഞു. ഐ.പി.എല്ലുമായി മുന്നോട്ടു പോകുന്നതു മനുഷ്യത്വരഹിതമാകുമെന്നു പഞ്ചാബ്‌ കിങ്‌സ് ഇലവന്‍ ഉടമ നെസ്‌ വാഡിയ പറഞ്ഞു.
രാജ്യത്തിനു മാതൃകയെന്ന നിലയില്‍ ടൂര്‍ണമെന്റ്‌ മാറ്റിവയ്‌ക്കുകയോ റദ്ദാക്കുകയോ ചെയ്യണമെന്നു വാര്‍ത്താ ഏജന്‍സിക്ക്‌ അനുവദിച്ച അഭിമുഖത്തില്‍ നെസ്‌ വാഡിയയും പറഞ്ഞു.
സാഹചര്യങ്ങള്‍ അനുകൂലമായാല്‍ മേയ്‌ അവസാനത്തോടെ മത്സരങ്ങള്‍ നടത്തുന്നതായിരിക്കും ഉചിതമെന്നും നെസ്‌ വാഡിയ പറഞ്ഞു. ഐ.പി.എല്ലില്‍ കളിക്കുന്ന വിദേശ താരങ്ങളെ കൂടി കണക്കിലെടുത്തായിരുന്നു വാഡിയയുടെ പ്രസ്‌താവന. ബി.സി.സി.ഐ. അധികൃതരും ഫ്രാഞ്ചൈസി ഉടമകളും തമ്മില്‍ ചൊവ്വാഴ്‌ച നടക്കാനിരുന്ന വീഡിയോ കോണ്‍ഫെറന്‍സ്‌ മാറ്റിവച്ചിരുന്നു. ഫ്രാഞ്ചൈസികളും ഇന്‍ഷുറന്‍സ്‌ കമ്പനികളും ബ്രോഡ്‌കാസ്‌റ്റേഴ്‌സും തമ്മില്‍ നഷ്‌ടം പരമാവധി കുറയ്‌ക്കാനുള്ള ചര്‍ച്ചയിലാണ്‌. 21 ദിവസത്തെ ലോക്ക്‌ ഡൗണിനു ശേഷം കാര്യങ്ങള്‍ സാധാരണ ഗതിയിലാകാന്‍ ദിവസങ്ങള്‍ പിടിക്കും.
ടൂര്‍ണമെന്റ്‌ റദ്ദാക്കുകയല്ലാതെ മറ്റുവഴികളില്ലെന്നു ബോര്‍ഡിലെ ഒരു വിഭാഗം വാദിക്കുമ്പോള്‍ ലോക്ക്‌ ഡൗണിന്റെ അനന്തര ഫലങ്ങള്‍ക്കായി കാത്തിരിക്കാമെന്നാണു മറുഭാഗത്തിന്റെ വാദം. ഐ.പി.എല്‍. ഏപ്രില്‍ 14 മുതല്‍ നടത്തണമെന്നു ബി.സി.സി.ഐ. പ്രസിഡന്റ്‌ സൗരവ്‌ ഗാംഗുലി, സെക്രട്ടറി ജയ്‌ ഷാ, ഐ.പി.എല്‍. ചെയര്‍മാന്‍ ബ്രിജേഷ്‌ പട്ടേല്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫെറന്‍സില്‍ ഉന്നയിക്കുമെന്നാണു കരുതുന്നത്‌. 29 നു തുടങ്ങാനിരുന്ന ഐ.പി.എല്‍. സീസണ്‍ ഏപ്രില്‍ 15 ലേക്കാണു മാറ്റിയത്‌്. ഈ വര്‍ഷം ഐ.പി.എല്‍. നടത്തുന്നതിനെ കുറിച്ച്‌ ബി.സി.സി.ഐ. ചിന്തിക്കുന്നില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്‌. വൈറസ്‌ നിയന്ത്രിക്കാന്‍ പറ്റാത്ത രീതിയില്‍ പടരുന്ന സാഹചര്യത്തില്‍ ടൂര്‍ണമെന്റ്‌ തന്നെ ഉപേക്ഷിക്കുന്നതാണ്‌ നല്ലത്‌ എന്ന്‌ ബി.സി.സി.ഐയില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. വൈറസ്‌ ബാധിതരുടെ എണ്ണം രാജ്യത്ത്‌ കൂടിക്കൊണ്ടിരിക്കെ ടൂര്‍ണമെന്റ്‌ ഇനിയും വൈകാനോ ഉപേക്ഷിക്കാനോ സാധ്യത കൂടുതലെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണ്ടി.
രാജ്യത്തെ സാഹചര്യങ്ങള്‍ കൂടുതല്‍ മോശമായതിനാല്‍ അടുത്ത മാസവും ടൂര്‍ണമെന്‍്‌ നടക്കുമോയെന്ന കാര്യം സംശയമാണ്‌. ഐ.പി.എല്‍. ചരിത്രത്തില്‍ ആദ്യമായി റദ്ദാക്കേണ്ടി വരുമെന്ന വെല്ലുവിളിയാണ്‌ ഇപ്പോള്‍ ബിസിസിഐ നേരിടുന്നത്‌. മറ്റു വഴികളൊന്നും ഇല്ലെങ്കില്‍ ബോര്‍ഡ്‌ അതിനു മടിക്കില്ലെന്നൂം സൂചനകളുണ്ട്‌.
വൈറസ്‌ ബാധയെ തുടര്‍ന്ന്‌ ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ ഐ.പി.എല്ലിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നത്‌ അനുചിതമാണെന്നു ബോര്‍ഡ്‌ കരുതുന്നതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. വൈറസ്‌ ബാധ ഇനിയും നിയന്ത്രണത്തില്‍ കൊണ്ടു വരാന്‍ സര്‍ക്കാരിനായിട്ടില്ല. ഐ.പി.എല്‍. ഈ വര്‍ഷം അവസാനം നടത്താനാകുമോ എന്ന തരത്തില്‍ ആലോചനകള്‍ നടക്കുന്നതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട്‌ ചെയ്‌തു.
ഒകേ്‌ടാബറില്‍ ട്വന്റി20 ലോകകപ്പ്‌ നടക്കാനിരിക്കേ അതിന്റെ സാധ്യതകളും ചിന്താ വിഷയമാണ്‌. ലോകകപ്പിനു ശേഷം ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ടെസ്‌റ്റ് പരമ്പരയും നടക്കുകയാണ്‌. ജൂലൈ- സെപ്‌റ്റംബര്‍ മാസങ്ങളിലായി ഐ.പി.എല്‍. സംഘടിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്‌. ഇതു നടക്കാനുള്ള സാധ്യത വിരളമാണ്‌. കാലാവസ്‌ഥയാണ്‌ ഐ.പി.എല്ലിനു ഭീഷണിയുയര്‍ത്തുന്ന പ്രധാന ഘടകം. ഈ മാസങ്ങളില്‍ മണ്‍സൂണ്‍ കാലമാണ്‌. കളിക്കു വെല്ലുവിളിയുമായി ഉറപ്പായും മഴ രംഗത്തുണ്ടാകും. ക്രിക്കറ്റിന്‌ ഏറ്റവുമധികം തടസം മഴയാണ്‌.
സെപ്‌റ്റംബറില്‍ ഏഷ്യാ കപ്പും നടക്കാനുണ്ട്‌. ഐ.പി.എല്‍. വിദേശത്തു സംഘടിപ്പിച്ചാലും പല വിദേശ താരങ്ങളും പിന്‍മാറും. ഇത്‌ ഫ്രാഞ്ചൈസികള്‍ക്കു കനത്ത തിരിച്ചടിയാകുക മാത്രമല്ല കാണികളുടെയും എണ്ണം കുറയ്‌ക്കും. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്‌, ന്യൂസിലന്‍ഡ്‌, ദക്ഷിണാഫ്രിക്ക വെസ്‌റ്റിന്‍ഡീസ്‌ ടീമുകള്‍ക്കെലെല്ലാം ഈ സമയത്തു പരമ്പരകളുണ്ട്‌.
ഓസ്‌ട്രേലിയയുടെ സ്‌റ്റീവ്‌ സ്‌മിത്ത്‌, ഇംഗ്ലണ്ടിന്റെ ജോസ്‌ ബട്ട്‌്ലര്‍, ബെന്‍ സ്‌റ്റോക്‌സ് എന്നിവരില്ലാതെ രാജസ്‌ഥാന്‍ റോയല്‍സും ഡേവിഡ്‌ വാര്‍ണര്‍, കെയ്‌ന്‍ വില്ല്യംസണ്‍, ജോണി ബെയര്‍സ്‌റ്റോ എന്നിവരില്ലാതെ സണ്‍ റൈസേഴ്‌സ് ഹൈദരാബാദും കെയ്‌റോണ്‍ പൊള്ളാഡ്‌, ക്വിന്റണ്‍ ഡി കോക്ക്‌, ട്രെന്റ്‌ ബോള്‍ട്ട്‌ എന്നിവരില്ലാതെ മുംബൈ ഇന്ത്യന്‍സും കളിക്കേണ്ടി വരും. വേറെയും ഒരുപിടി സൂപ്പര്‍ താരങ്ങള്‍ വിവിധ ഫ്രാഞ്ചൈസികളുടെ ഭാഗമാണ്‌.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages