News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Mar 30, 2020

യു പിയില്‍ മടങ്ങിയെത്തിയ സ്ത്രീകളും കുട്ടികളുമടക്കമുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെ സാനിറ്റൈസര്‍ പ്രയോഗം ; വിവാദം

featured image

ബറേലി : ഉത്തര്‍പ്രദേശില്‍ ബറേലിയിലെ കുടിയേറ്റക്കാരെ ഒന്നിച്ചിരുത്തി സാനിറ്റൈസര്‍ തളിച്ചത് വിവാദത്തില്‍. വിവിധ സംസഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരെ കൂട്ടമായി റോഡില്‍ ഇരുത്തിയ ശേഷം സുരക്ഷാ സ്യൂട്ട് ധരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ സാനിറ്റൈസര്‍ തളിക്കുകയായിരുന്നു.

ഇതിന് ശേഷമാണ് ഗ്രാമങ്ങളിലേക്ക് തൊഴിലാളികളെ കടക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ അനുവദിക്കുന്നത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘങ്ങളെയാണ് ഇത്തരത്തില്‍ റോഡില്‍ ഇരുത്തി കുളിപ്പിച്ചത്. വലിയ പൈപ്പുകളില്‍ സാനിറ്റൈസര്‍ സ്‌പ്രേ ചെയ്തത് മൂലം കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായെന്ന് റിപ്പോര്‍ട്ട് ഉണ്ട്. ഇവരുടെ പക്കലുണ്ടായിരുന്ന ബാഗുകള്‍ അടക്കമാണ് സാനിറ്റൈസര്‍ തളിച്ചത്.

എന്നാല്‍ പ്രത്യേക സര്‍വീസ് ബസില്‍ വന്ന തൊഴിലാളികളെ സംരക്ഷിക്കുക മാത്രമായിരുന്നു ഇത്തരത്തിലൊരു നടപടിയുടെ ലക്ഷ്യം എന്ന് നോഡല്‍ ഓഫീസര്‍ അശോക് ഗൗതം പറഞ്ഞു. സാനിറ്റൈസര്‍ സ്‌പ്രേ ചെയ്യുമ്പോള്‍ കണ്ണുകള്‍ അടക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുണികളിലും ബാഗിലും അടക്കം വൈറസ് സാന്നിധ്യം ഉണ്ടാകാം എന്നതിനാലാണ് ഇത്തരത്തില്‍ ചെയ്യതെന്നും അദ്ദേഹം പറഞ്ഞു. ഇനി ഇത്തരം സംഭവം ആവര്‍ത്തിക്കേണ്ടി വരില്ലെന്നും ഗൗതം കൂട്ടിച്ചേര്‍ത്തു.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages