News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Mar 30, 2020

കൊറോണയെ പ്രതിരോധിക്കാന്‍ ക്ഷയത്തിനുള്ള വാക്‌സിന്‍ പരീക്ഷിച്ച് ഓസ്‌ട്രേലിയ

featured image

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ക്ഷയ രോഗത്തിനെതിരായ പ്രതിരോധ വാക്‌സിന്‍ നല്‍കുന്നു. കോവിഡ്19 ബാധിച്ചവരെ ചികിത്സിക്കുന്നവര്‍ അടക്കമുള്ളവര്‍ക്കാണ് ക്ഷയ രോഗത്തിനെതിരായ വാക്‌സിന്‍ നല്‍കാനൊരുങ്ങുന്നത്. ബിസിജി വാക്‌സിന്‍ ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയെ ജാഗരൂകമാക്കാനാണ് വാക്‌സിന്‍ പ്രയോഗിക്കുന്നത്.

ക്ഷയത്തിനെതിരായ ബിസിജി വാക്‌സിന്‍ 100 വര്‍ഷത്തോളമായി ഉപയോഗിക്കുന്നുണ്ട്. ക്ഷയത്തിന് മാത്രമല്ല മൂത്രാശയ കാന്‍സറിന്റെ ആദ്യ ഘട്ട ചികിത്സയ്ക്കും ഈ മരുന്ന് ഉപയോഗിക്കാറുണ്ട്. ആഫ്രിക്കയില്‍ നടന്ന പഠനത്തില്‍ ബിസിജി വാക്‌സിന്‍ ക്ഷയരോഗത്തിനെതിരെ മാത്രമല്ല രോഗങ്ങള്‍ക്ക് കാരണമാകാവുന്ന അണുബാധകളെയും തടയുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

പരീക്ഷിച്ച് വിജയിക്കാത്ത ഒരു വാക്‌സിന്‍ നല്‍കുന്നതിനേക്കാള്‍ ബിസിജി വാക്‌സിന്‍ നല്‍കുന്നതാണ് നല്ലതെന്നാണ് ഇവര്‍ പറയുന്നത്. ഈ വാക്‌സിന്‍ എടുക്കുന്ന ആളിന്റെ തൊലിപ്പുറത്ത് പാടും ചിലരില്‍ ചില അസ്വസ്ഥതകളും ഉണ്ടാക്കും എന്നുമാത്രം.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages