News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Mar 30, 2020

വിലക്ക്‌ മാറി; സ്‌റ്റീവ്‌ സ്‌മിത്തിന്‌ ഇനി നയിക്കാം

featured image

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌ താരം സ്‌റ്റീവ്‌ സ്‌മിത്തിന്‌ ഇനി നായകനാകാം. പന്ത്‌ ചുരണ്ടല്‍ വിവാദ സമയത്ത്‌ ടീം നായകനായിരുന്ന സ്‌റ്റീവ്‌ സ്‌മിത്തിന്‌ രണ്ട്‌ വര്‍ഷത്തേക്കു വിലക്കേര്‍പ്പെടുത്തിയിരുന്നു.
ക്രിക്കറ്റില്‍നിന്ന്‌ ഒരു വര്‍ഷത്തെ വിലക്ക്‌ ഏര്‍പ്പെടുത്തിയതു കൂടാതെയായിരുന്നു അത്‌. വിലക്ക്‌ അവസാനിച്ചതോടെ തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ സ്‌മിത്തിന്‌ ഓസ്‌ട്രേലിയന്‍ നായകനാകാം. സ്‌മിത്തിന്റെ അഭാവത്തില്‍ ടെസ്‌റ്റ് ടീമിനെ വിക്കറ്റ്‌ കീപ്പര്‍ ടിം പെയ്‌നും ഏകദിന, ട്വന്റി20 ടീമുകളെ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചുമാണു നയിച്ചിരുന്നത്‌. 2018 ലായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന മത്സരത്തില്‍ പന്തു ചുരണ്ടല്‍ വിവാദമുണ്ടായത്‌.
സ്‌മിത്തിനും ഉപനായകനായിരുന്ന ഡേവിഡ്‌ വാര്‍ണര്‍ക്കും ക്രിക്കറ്റില്‍നിന്ന്‌ ഒരു വര്‍ഷത്തെ വിലക്ക്‌ ഏര്‍പ്പെടുത്തി. ഓസ്‌ട്രേലിയന്‍ താരമായ കാമറൂണ്‍ ബാന്‍ക്രോഫ്‌റ്റിന്‌ ഒന്‍പത്‌ മാസമത്തെ വിലക്കുമാണു വിധിച്ചത്‌. വാര്‍ണര്‍ക്ക്‌ ആജീവനാന്തം നായകനാകുന്നതില്‍നിന്നു വിലക്കും വീണിരുന്നു. കോച്ചായിരുന്ന ഡാരില്‍ ലേമാന്‍, ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ സി.ഇ.ഒ. ജെയിംസ്‌ സതര്‍ലാന്‍ഡ്‌ എന്നിവരെ പുറത്താക്കി. 2018 മാര്‍ച്ച്‌ 24 നാണു ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ വിലക്ക്‌ പ്രഖ്യാപിച്ചത്‌. 2018 മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കേപ്‌ടൗണില്‍ നടന്ന മൂന്നാം ടെസ്‌റ്റിന്റെ മൂന്നാം ദിവസമാണു പന്തു ചുരണ്ടല്‍ സംഭവമുണ്ടായത്‌.
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനു നാണക്കേടായ സംഭവത്തെ തുടര്‍ന്നാണു വിലക്കുകള്‍ പ്രഖ്യാപിച്ചത്‌. ഉപ നായകനായിരുന്ന ഡേവിഡ്‌ വാര്‍ണര്‍ പറഞ്ഞതനുസരിച്ചാണു പന്തില്‍ കൃത്രിമം കാണിച്ചതെന്ന സഹ ഓപ്പണര്‍ കാമറൂണ്‍ ബാന്‍ക്രോഫ്‌റ്റിന്റെ വെളിപ്പെടുത്തല്‍ അവരെ കൂടുതല്‍ വിഷമത്തിലാക്കി. പന്ത്‌ ചുരണ്ടിയ സംഭവത്തില്‍ ബാന്‍ക്രോഫ്‌റ്റിന്‌ ഒന്‍പതു മാസത്തെ വിലക്ക്‌ ലഭിച്ചിരുന്നു. നായകന്‍ സ്‌റ്റീവ്‌ സ്‌മിത്തും വാര്‍ണറും ചേര്‍ന്നാണു പന്തു ചുരണ്ടാന്‍ ബാന്‍ക്രോഫ്‌റ്റിനെ ചുമതലപ്പെടുത്തിയത്‌.
വസ്‌ത്രത്തിനുള്ളില്‍ ഒളിപ്പിച്ച ഉരക്കടലാസുപയോഗിച്ചായിരുന്നു ബാന്‍ക്രോഫ്‌റ്റ് പന്ത്‌ ചുരണ്ടിയത്‌. ബാന്‍ക്രോഫ്‌റ്റിന്റെ അസ്വാഭാവിക പ്രവൃത്തി കാമറകള്‍ ഒപ്പിയെടുത്തിരുന്നു. സ്‌റ്റേഡിയത്തിലെ ബിഗ്‌ സ്‌ക്രീനില്‍ പന്ത്‌ ചുരണ്ടല്‍ കാണിച്ചതോടെ അമ്പയര്‍മാര്‍ ബാന്‍ക്രോഫ്‌റ്റിനോട്‌ വിശദീകരണം ചോദിച്ചു. സണ്‍ഗ്ലാസ്‌ കവറുപയോഗിച്ചാണ്‌ പന്ത്‌ തുടച്ചതെന്നായിരുന്നു ബാന്‍ക്രോഫ്‌റ്റ് അന്നു പറഞ്ഞത്‌. മഞ്ഞനിറമുള്ള, ഒട്ടിപ്പിടിക്കുന്ന ടേപ്പാണ്‌ ബാന്‍ക്രോഫ്‌റ്റ് ഉപയോഗിച്ചതെന്നു വിശദമായ അന്വേഷണത്തില്‍ തെളിഞ്ഞു. ഏതു വിധേനയും ജയിക്കുകയെന്ന സമ്മര്‍ദമാണു തന്നെ തെറ്റു ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നു സ്‌റ്റീവ്‌ സ്‌മിത്ത്‌ വെളിപ്പെടുത്തി.
ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ജെയിംസ്‌ സതര്‍ലാന്‍ഡും ടീം പെര്‍ഫോര്‍മന്‍സ്‌ തലവന്‍ പാറ്റ്‌ ഹോവാഡും ഏതു വിധേനയും ജയിക്കണമെന്ന ആവശ്യവുമായി ഡ്രസിങ്‌ റൂമില്‍ നിരന്തരം കയറിയിറങ്ങിയിരുന്നതായും സ്‌മിത്ത്‌ പറഞ്ഞു. ക്രിക്കറ്റ്‌ ഓസ്‌ട്രേലിയയുടെ സ്വതന്ത്ര സമിതി നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരനാണെന്നു കണ്ടതോടെ പാറ്റ്‌ ഹോവാഡിനെ പുറത്താക്കി. സ്‌മിത്തും വാര്‍ണറും ടീമില്‍ തിരിച്ചെത്തി. ആഷസ്‌ പരമ്പരയിലെ മികച്ച പ്രകടനത്തോടെ സ്‌മിത്ത്‌ ഇന്ത്യയുടെ വിരാട്‌ കോഹ്ലിയെ പിന്തള്ളി ടെസ്‌റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാംസ്‌ഥാനത്തു തിരിച്ചെത്തി. സ്‌മിത്ത്‌ ആഷസില്‍ ആകെ 774 റണ്ണെടുത്തു.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages