ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തിനായി രൂപവത്കരിച്ച പ്രധാനമന്ത്രി കെയേഴ്‌സ് ഫണ്ടിലേക്ക് 500 കോടി രൂപ സംഭാവന നല്‍കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രഖ്യാപിച്ചു. 

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാന സര്‍ക്കാരുകളുടെ ദുരിതാശ്വാസ നിധികളിലേക്ക് അഞ്ചുകോടി രൂപ വീതം സംഭാവന ചെയ്തിട്ടുണ്ടെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

പി.എം. കെയേഴ്‌സ് ഫണ്ടിലേക്കും സംസ്ഥാന സര്‍ക്കാരുകളുടെ ദുരിതാശ്വാസനിധികളിലേക്ക് സംഭാവന ചെയ്തതിനും പുറമേ കോവിഡ്-19 രോഗികള്‍ക്കു മാത്രമായുള്ള ഇന്ത്യയിലെ ആദ്യത്തെ ആശുപത്രിയും റിലയന്‍സ് സജ്ജമാക്കിയിരുന്നു. രണ്ടാഴ്ച കൊണ്ട് തയ്യാറാക്കിയ ഈ ആശുപത്രിയില്‍ 100 ബെഡ് സൗകര്യമാണുള്ളത്. 

content highlights: reliance industries announces 500 crore to pm cares fund