News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Mar 31, 2020

ടോക്കിയോ ഒളിമ്പിക്‌സ് 2020 കൊടിയേറ്റം 2021 ജൂലൈ 23 ന്‌

featured image

ടോക്കിയോ: കോവിഡ്‌ വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ മാറ്റിവച്ച ടോക്കിയോ ഒളിമ്പിക്‌സിന്റെ പുതുക്കിയ തീയതി പ്രഖ്യാപനവുമായി സംഘാടകര്‍. അടുത്തവര്‍ഷം ജൂലൈ 23 ന്‌ തിരിതെളിയുന്ന ലോകകായിക മാമാങ്കത്തിന്‌ ഓഗസ്‌റ്റ് എട്ടിനു തിരശീലവീഴും. 2021 ഓഗസ്‌റ്റ് 24 ന്‌ ആരംഭിച്ച്‌ സെപ്‌റ്റംബര്‍ അഞ്ചിന്‌ അവസാനിക്കംവിധമാണ്‌ പാരാലിമ്പിക്‌സ് പുനക്രമീകരിച്ചിരിക്കുന്നത്‌.
രാജ്യാന്തര ഒളിമ്പിക്‌ കമ്മിറ്റി (ഐ.ഒ.സി)യുമായി നടത്തിയ ചര്‍ച്ചയ്‌ക്കുശേഷം ടോക്കിയോ ഒളിമ്പിക്‌സ് സംഘാടക സമിതിയാണു പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചത്‌. അരങ്ങേറുക അടുത്തവര്‍ഷമാണെങ്കിലും ഗെയിംസ്‌ അറിയപ്പെടുക 2020 ടോക്കിയോ ഒളിമ്പിക്‌സ് എന്നായിരിക്കുമെന്നും അധികൃതര്‍ വ്യക്‌തമാക്കി.
പ്രതിസന്ധിയുടെ ഇരുട്ടു നിറഞ്ഞ തുരങ്കത്തിനപ്പുറത്തെ പ്രകാശമായിരിക്കും ലോകകായിക മാമാങ്കമെന്നു വാഗ്‌ദാനം ചെയ്‌താണ്‌ സംഘാടക സമിതി പുതുക്കിയ തീയതി പ്രഖ്യാപനം നടത്തിയത്‌. ഗെയിംസിന്റെ വിജയകരമായ നടത്തിപ്പിനായി അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു കൂടുതല്‍ സമയം ലഭിക്കുന്ന സാഹചര്യത്തിന്‌ ഇതോടെ കളമൊരുങ്ങും. തയാറെടുപ്പിനു കൂടുതല്‍ സമയം ലഭിക്കുമെന്നത്‌ ഗെയിംസ്‌ കൂടുതല്‍ മികവുറ്റതാക്കാന്‍ സഹായിക്കും. കോവിഡ്‌ 19 വൈറസ്‌ വ്യാപനത്തെത്തുടര്‍ന്ന്‌ അപരിചിതവും അസാധാരണവുമായ സാഹചര്യത്തെയാണ്‌ ലോകം അഭിമുഖീകരിക്കുന്നത്‌. പുതിയ സമയക്രമത്തിലൂടെ അത്‌ ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ സംഘാടകസമിതിക്കാകും. ഒപ്പം കായികതാരങ്ങള്‍ക്കും വിവിധ രാജ്യങ്ങളിലെ ഒളിമ്പിക്‌ കമ്മിറ്റികള്‍ക്കും ഇതു സഹായകരമാകും. വൈറസ്‌ വ്യാപനത്തെത്തുടര്‍ന്ന്‌ യോഗ്യതാ മത്സരങ്ങളടക്കം തടസപ്പെട്ടത്‌ താരങ്ങളെയും ആശങ്കയിലാക്കിയിരുന്നു. തീയതി പ്രഖ്യാപനത്തോടെ ആഗോള മത്സരകലണ്ടര്‍ പുനഃക്രമീകരിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നും സംഘാടക സമിതി അറിയിച്ചു.
ഈവര്‍ഷം ജൂലൈ 24 നു കൊടിയേറി ഓഗസ്‌റ്റ് ഒമ്പതിന്‌ അവസാനിക്കും വിധമായിരുന്നു നേരത്തെ ഒളിമ്പിക്‌സ് നിശ്‌ചയിച്ചിരുന്നത്‌. എന്നാല്‍ കോവിഡ്‌-19 വൈറസ്‌ ബാധയുടെ പശ്‌ചാത്തലത്തില്‍ ചരിത്രത്തിലാദ്യമായി ഒളിമ്പിക്‌സ് മാറ്റിവയ്‌ക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാകുകയായിരുന്നു. ഗെയിംസ്‌ മുന്‍നിശ്‌ചയപ്രകാരം നടക്കുമെന്നു പലവട്ടം ആവര്‍ത്തിച്ച സംഘാടകസമിതി കഴിഞ്ഞദിവസമാണു ചരിത്രപ്രഖ്യാപനം നടത്തിയത്‌. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ രാജ്യാന്തര ഒളിമ്പിക്‌ കമ്മിറ്റി പ്രസിഡന്റ്‌ തോമസ്‌ ബാഷുമായി നടത്തിയ ചര്‍ച്ചയ്‌ക്കുശേഷം തീയതിമാറ്റം അനിവാര്യമെന്നു വ്യക്‌തമാക്കുകയായിരുന്നു.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages