News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Mar 9, 2020

കോവിഡ് 19 ലക്ഷണങ്ങളോടെ ദുബായില്‍ നിന്നെത്തിയ ആള്‍ പരിശോധനയ്ക്ക് വിധേയനാകാതെ കടന്നുകളഞ്ഞു

featured image

മംഗളുരു: കോവിഡ് 19 ലക്ഷണങ്ങളോടെ ദുബായില്‍ നിന്നെത്തിയ ആള്‍ പരിശോധനയ്ക്ക് വിധേയനാകാതെ കടന്നുകളഞ്ഞു. കര്‍ണാടകയില്‍ മംഗളൂരുവില്‍ നിന്നാണ് ഇയാള്‍ മുങ്ങിയിരിക്കുന്നത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് കോവിഡ്-19 രോഗലക്ഷണങ്ങളോടെ എത്തിയത്. എന്നാല്‍ കൊറോണ പരിശോധനയ്ക്ക് വിധേയനാകാതെ കടന്നുകളയുകയായിരുന്നു.

വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ ജാഗ്രത നിറദേശം നല്‍കിയിട്ടുണ്ട്. മംഗളൂരുവിലെത്തിയ യാത്രികനോട് ജില്ലാ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയനാകണമെന്ന് പ്രത്യേകം നിര്‍ദേശം നല്‍കിയിരുന്നു. പരിശോധനയ്ക്ക് വിധേയനായ ശേഷം 14 ദിവസത്തേയ്ക്ക് നിരീക്ഷണത്തില്‍ കഴിയണമെന്നിരിക്കെയാണ് ഇയാളെ കാണാതായത്.

ഇയാളെ കാണാതായ വിവരം പോലീസ് അറിയിച്ചിട്ടുണ്ട്. ഇദേഹത്തെ തിരികെ ആശുപത്രിയിലെത്തിക്കാന്‍ പോലീസ് സംഘം ഇയാളുടെ വീട്ടിലെത്തിയിട്ടുണ്ടെന്നും ഇയാളെ മടക്കി ആശുപത്രിയില്‍ എത്തിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 100 രാജ്യങ്ങളില്‍ സ്ഥിരീകരിച്ച കോവിഡ്-19 ബാധയില്‍ രാജ്യത്ത് ഇതുവരെ 42 പേരാണ് മരണപ്പെട്ടത്.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages