ന്യൂഡൽഹി: രാജ്യത്തെ കോവിഡ് 19 ബാധിതരുടെ എണ്ണം 1025 ആയി ഉയർന്നു. മരണസംഖ്യ 27 ആയി. ഇതുവരെ 96 പേർ രോഗം ഭേദമായി ആശുപത്രിവിട്ടു. അതേസമയം രാജ്യത്തുടനീളം 901 പേർ ചികിത്സയിൽ തുടരുകയാണ്.

മഹാരാഷ്ട്രയിലും കേരളത്തിലുമാണ് ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 203 എണ്ണം. മഹാരാഷ്ട്രയിൽ ഞായറാഴ്ച പുതുതായി 22 കേസുകളും കേരളത്തിൽ 21 കേസുകളുമാണ് സ്ഥിരീകരിച്ചത്. കേരളത്തിൽ ആരോഗ്യമന്ത്രിയുടെ വാർത്താകുറിപ്പിൽ 20 കേസുകളെക്കുറിച്ചാണ് പറഞ്ഞതെങ്കിലും അതിന് ശേഷം ഇടുക്കി ജില്ലാ ഭരണകൂടം ഒരു കേസു കൂടി സ്ഥിരീകരിച്ചിരുന്നു. അതോടെയാണ് കേരളത്തിലെ കേസുകൾ 21 ആയത്. 

ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 23 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 72 ആയി.

അതേസമയം ലോകത്താകമാനം കൊറോണ മരണം 32,000 പിന്നിട്ടു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 32,139 പേർ മരിച്ചു. 6,83,000 ആളുകൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. കൊറോണ ഏറ്റവും കൂടുതൽ ആൾനാശം വരുത്തിയ ഇറ്റലിയിൽ മരണം 10,000 പിന്നിട്ടു. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 1.25 ലക്ഷം കടന്നു.

content highlightsTotal confirmed cases in India crosses 1000-mark