News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 15, 2020

'എനിക്ക് നല്ല മിസ്സിംഗ് ആണ്... ഭ്രാന്ത് പിടിച്ചിരിക്കുന്നു; ഹൃദയം തുറന്ന് ഫുക്രു... ബിഗ് ബോസ്സില്‍ മറ്റൊരു പ്രണയം ഉടലെടുക്കുന്നോ?

featured image

ബിഗ് ബോസ് സീസണ്‍ ടു അപ്രതീക്ഷിതമായ പല കാര്യങ്ങളില്‍ കൂടിയാണ് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ കണ്ണിനസുഖം മൂലം ഹൗസില്‍ നിന്ന് എലീന പടിക്കലിനെയും ദയ അശ്വതിയെയും മാറ്റിയിരുന്നു. ഇപ്പോള്‍ എലീന പോയതോടെ അവളെ തനിക്ക് മിസ് ചെയ്യുകയാണെന്ന് പറയുകയാണ് ബിഗ് ബോസ്സിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥി ഫുക്രു. ഭക്ഷണം കഴിക്കുമ്പോഴാണ് ഫുക്രു ഈ മിസിങിനെ കുറിച്ച് ആര്യയോട് പറയുന്നത്.

തനിക്ക് എലീനയോട് പ്രണയമൊന്നും അല്ലെന്നും വലിയൊരു ആത്മബന്ധം അലീനയോട് ഉടലെടുത്തിട്ടുണ്ടെന്നുമാണ് ഫുക്രു വെളിപ്പെടുത്തിയത്. എന്നാല്‍ ഫുക്രു വിനെപ്പോലെതന്നെ മറ്റുള്ളവരും എലീനയെ നന്നായി മിസ് ചെയ്യുന്നുണ്ടെന്നും എലീനയുണ്ടെങ്കില്‍ മാത്രമേ ബിഗ് ബോസ് ഹൗസില്‍ ഒരു അനക്കമുള്ളൂവെന്നുമാണ് ആര്യ പറഞ്ഞത്. മാത്രമല്ല ഫുക്രുവിന് എലീനയോടുള്ള ആത്മബന്ധം നല്ല സൗഹൃദമായിരിക്കണമെന്നും ആര്യ പറഞ്ഞു. എന്താണ് എലീനയെ കുറിച്ച് ബിഗ് ബോസ് പറഞ്ഞതെന്നും ഫുക്രു അന്വേഷിച്ചു. അസുഖം മാറാന്‍ ഒരു ആഴ്ച അല്ലെങ്കില്‍ നാലോ അഞ്ചോ ദിവസമാണ് വേണ്ടത് അതുകഴിഞ്ഞാല്‍ കുഴപ്പമില്ലെന്നും ആര്യ പറഞ്ഞു. ഉഷാറായി ഇരിക്കൂ അല്ലെങ്കില്‍ അവള്‍ വരുമ്പോള്‍ താന്‍ പറഞ്ഞുകൊടുക്കുമെന്നും ആര്യ പറഞ്ഞു.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages