News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 15, 2020

'ഈ ദീനിയുടെ മക്കളുടെ ഉറുദു പേരുകള്‍ കൂടി എഴുതേണ്ടെ, എന്തേ മലയാളത്തില്‍ പേരില്ലായിരുന്നോ'; കമന്റിന് തകര്‍പ്പന്‍ മറുപടി നല്‍കി എ എ റഹീമിന്റെ ഭാര്യ

featured image

തിരുവനന്തപുരം: വാലന്റൈന്‍സ് ദിനത്തില്‍ വര്‍ഗീയ കമന്റുമായി എത്തിയ വിമര്‍ശകന്‍ എ എ റഹീമിന്റെ ഭാര്യ അമൃത റഹീം നല്‍കിയ മറുപടി ശ്രദ്ധേയമാകുന്നു. പോലീസിന്റെ ലാത്തി ചാര്‍ജില്‍ പരുക്ക് പറ്റി ആശുപത്രിയില്‍ കഴിയുന്ന സമയം പ്രണയത്തിലായ എ എ റഹീമിനെയും അമൃത റഹീമിനെയും കുറിച്ചുള്ള ഒരു വാര്‍ത്ത ഫേസ്ബുക്കില്‍ പോസ്റ്ര് ചെയ്തതിന് താഴെയാണ് കമന്റ് എത്തിയത്.

‘ദീനിയായ റഹിം ഇപ്പോള്‍ ഖുറാനില്‍ ഡോക്ടറേറ്റ് എടുക്കുന്നു. ഈ ദീനിയുടെ മക്കളുടെ ഉറുദു പേരുകള്‍ കൂടി എഴുതേണ്ടെ. എന്തേ മലയാളത്തില്‍ പേരില്ലായിരുന്നോ’. എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ഇതിന് മറുപടിയായി അമൃത ഇങ്ങനെ കുറിച്ചു. ‘എഴുതിയിട്ടുണ്ട് സര്‍,? എ. ആര്‍. ഗുല്‍മോഹര്‍,? എ. ആര്‍. ഗുല്‍നാര്‍. എന്ന് അമൃത സതീശന്‍’. അതോടൊപ്പം അമൃതയുടെയും റഹീമിന്റെയും ചിത്രവും പങ്കുവച്ചിട്ടുണ്ട്.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages