വാരണാസി: മകളുടെ വിവാഹത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രിക്ക് ക്ഷണക്കത്തയച്ച് മംഗള്‍ കേവത് എന്ന റിക്ഷ വലിക്കാരന്‍. മംഗളിന്റെ ക്ഷണക്കത്ത് ലഭിച്ചതിന് പിറകെ വിവാഹാശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി മംഗളിന് മറുപടിയും അയച്ചു. 

ഫെബ്രുവരി 12-ന് മകളുടെ വിവാഹമാണെന്നും ചടങ്ങില്‍ പങ്കെടുത്ത് മകളെ അനുഗ്രഹിക്കണമെന്നുമായിരുന്നു കത്തില്‍. ഇതിന് മറുപടിയായി മകള്‍ക്കും കുടുംബത്തിനും അനുഗ്രഹങ്ങളും ആശംസകളും പ്രധാനമന്ത്രി അറിയിച്ചു. മകളുടെ വിവാഹദിനത്തിലാണ് പ്രധാനമന്ത്രിയുടെ കത്ത് മംഗളിനെ തേടിയെത്തിയത്. 

പ്രധാനമന്ത്രി നരേന്ദ്രമോദി ദത്തെടുത്ത ഡോമ്രി ഗ്രാമത്തിലുള്ളയാളാണ് മംഗള്‍. റിക്ഷ വലിച്ചുകിട്ടുന്ന തുകയുടെ ഒരുഭാഗം ഗംഗാനദിയുടെ ശുചീകരണത്തിനായാണ് മംഗള്‍ ഉപയോഗിക്കുന്നത്. 

Content Highlights: PM Modi sent a letter to Riksha puller on his daughter's wedding day